advertisement
Skip to content

നെസിൻ തോമസ് അയർലൻഡിൽ നിര്യാതയായി; സംസ്കാരം തിങ്കളാഴ്ച

സ്ലൈഗോ (അയർലൻഡ്): സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിംഗ് സ്റ്റാഫായിരുന്ന നെസിൻ തോമസ് (നെല്ലിക്കുന്ന്, കേരളം) അയർലൻഡിൽ നിര്യാതയായി. ബാലിസോഡെയറിൽ (Ballisodare) താമസിച്ചിരുന്ന ഇവർ, മാർച്ച് 12-ന് നോർത്ത് വെസ്റ്റ് ഹോസ്പിസിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമാധാനപരമായാണ് അന്തരിച്ചത്.

ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ തോമസ് - ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സെന്റ് സ്റ്റീഫൻ യൂണിറ്റ് പ്രസിഡന്റും മരണ ഫണ്ട് പ്രസിഡന്റുമാണ് പിതാവ് തോമസ്.

ഭർത്താവ്: ആൽബിൻ സ്രാറ്റൽ.
മക്കൾ: നഥാൻ സ്രാറ്റൽ, തോമസ് (ടോമി) സ്രാറ്റൽ.
സഹോദരങ്ങൾ: സെറിൻ (ബെബിൽ), ഏഞ്ചൽ.

സംസ്കാര ശുശ്രൂഷകൾ:
അന്തിമോപചാരം അർപ്പിക്കാൻ ഞായറാഴ്ച (മാർച്ച് 15) ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ സ്ലൈഗോ കാർട്രോൺ ക്രോസിലുള്ള ഷോൺ ഫീലിസ് ഫ്യൂണറൽ ഹോമിൽ (Seán Feehily's Funeral Home) സൗകര്യമുണ്ടായിരിക്കും.

തുടർന്ന് മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7:30) ബാലിസോഡെയറിലെ സെന്റ് ബ്രിജിഡ്‌സ് പള്ളിയിൽ (Saint Brigid's Church, Corhownagh) വച്ച് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സെന്റ് ബ്രിജിഡ്‌സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

തത്സമയ സംപ്രേക്ഷണം (Livestream):
സംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം കാണാവുന്നതാണ്:
https://youtube.com/live/0BhdyVRvrbo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest