advertisement
Skip to content

പുതുപുത്തൻ ഓണർ എക്‌സ് 9എ ദുബായ് വിപണിയിൽ

പുതുപുത്തൻ ഓണർ എക്‌സ് 9എ യുഎഇയിൽ വിപണിയിൽ ലഭ്യമാണെന്ന് ഗ്ലോബൽ ടെക്‌നോളജി ബ്രാൻഡായ ഓണർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകർഷകമായ ഓഫറുകളോടെയും പ്രത്യേകമായ സമ്മാനങ്ങളോടെയുമാണ് ഓണറിന്റെ പുതിയ ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഡിസ്‌പ്ലേയിലും ബാറ്ററിയിലും ഡിസൈനിലും പെർഫോമൻസിലുമെല്ലാം വിപുലമായ മുന്നേറ്റമാണ് ഓണർ എക്‌സ് 9എ കാഴ്ചവയ്ക്കുന്നത്. 120 Hz അമോലെഡ് കേർവ്ഡ് ഡിസ്‌പ്ലേ, 5100 mAh ബാറ്ററി, 256 ജിബി സ്റ്റോറേജ് എന്നിവയെല്ലാം ഒതുക്കമുള്ള ഡിസൈനിൽ അതവരിപ്പിച്ചിരിക്കുന്നു; ഗൂഗിൾ മൊബൈൽ സർവീസും ഉണ്ട്.

യുഎഇ മാർക്കറ്റിൽ ഓണർ ഓൺലൈൻ സ്‌റ്റോർ, ആക്‌സിയോം, ഇമാക്‌സ്, എറ്റിസലാറ്റ്, ജംബോ, കെഎം ട്രെയ്ഡിംഗ്, ലുലു, നെസ്‌റ്റോ, ഷറഫ് ഡിജി എന്നിവിടങ്ങളിൽ നിന്ന് ഓണർ എക്‌സ് 9എ - 256 ജിബി വേർഷൻ - 1299 ദിർഹത്തിന് വാങ്ങാം. വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഓണർ ഗിഫ്റ്റ് ബോക്‌സ്, ഒരു വർഷ സ്‌ക്രീൻ പ്രൊട്ടക്ഷൻ എന്നിവ ഉൾപ്പടെയുള്ള സൗജന്യ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ 128 ജിബി സ്‌റ്റോറേജുള്ള ഓണർ എക്‌സ് 9എ 1199 ദിർഹത്തിന് ഓണർ ഓൺലൈൻ സ്‌റ്റോറിൽ ലഭ്യമാണ്. ഓണർ ഗിഫ്റ്റ് ബോക്‌സ്, ഒരു വർഷ സ്‌ക്രീൻ പ്രൊട്ടക്ഷൻ ഇവ ഉൾപ്പടെ സൗജന്യ സമ്മാനങ്ങളും ലഭിക്കുന്നതാണ്.

മികച്ച ദൃശ്യാനുഭവത്തിന് അത്യാകർഷകമായ ഡിസ്‌പ്ലേ

എല്ലാ വിധത്തിലുമുള്ള സാഹചര്യങ്ങളെ നേരിടുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഓണർ എക്‌സ് 9എയുടെ ഡിസ്‌പ്ലേ ടെംപേഡ് ഗ്ലാസ് കൊണ്ട് നിർമിച്ചിട്ടുള്ളതാണ്. ഇൻഡസ്ട്രി ആവറേജായ 0.55 mm നേക്കാൾ ഉയർന്ന കനത്തിൽ, 0.65 mm കനമുള്ള സുപ്പർ റീഇൻഫോഴ്‌സ്ഡ് ഗ്ലാസാണ് ഇതിലുള്ളത്. ഇത്രയും കനമുള്ളതിനാൽ ദിവസേനയുണ്ടാകാനിടയുള്ള പോറലുകളിൽ നിന്നും നിങ്ങളുടെ ഫോണിനെ സംരക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള സവിശേഷമായ കവചവുമായാണ് ഓണർ എക്‌സ് 9എ എത്തുന്നത്.

ഗെയ്മിംഗും വാച്ചിംഗും ബ്രൗസിംഗും ഇഷ്ടമുള്ളവർക്കായി നിർമിച്ചിട്ടുള്ള ഓണർ എക്‌സ് 9എയിലെ അമോലെഡ് 45 ഡിഗ്രി കേർവ്ഡ് ഡിസ്‌പ്ലേ, 120 Hz റിഫ്രഷ് റെയ്റ്റിനെ സപ്പോർട്ട് ചെയ്യുന്നു. അത് അത്ഭുതകരമായ അനായസത ഉറപ്പ് നൽകുന്നു, അതിനാൽ എല്ലാ ടച്ചുകൾക്കും സ്‌ക്രോളുകൾക്കും ഉടൻ പ്രതികരണം ലഭിക്കുന്നു. ഇതിനു പുറമേ, അവിശ്വസനീയമായ വ്യക്തതയോടെ, യഥാർഥ നിറങ്ങളിൽ സ്പഷ്ടമായ ഇമേജുകൾ കാണിക്കുന്നതിനായി ഇതിന്റെ സ്‌ക്രീൻ 1.07 ബില്യൺ കളറുകളാണ് ഡിസ്‌പ്ലേ ചെയ്യുന്നത്.

എന്റർടെയ്ൻമെന്റ്ും ഗെയ്മിംഗും ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ മികച്ച ഡിസ്‌പ്ലേയും വിശാലമായ വീക്ഷണപരിധിയും നൽകുന്നതിനായി ഓണർ എക്‌സ് 9എ അൾട്രാ സ്ലിം ബസിൽസുമായാണ് എത്തുന്നത്. ഇതിലുടെ ലഭ്യമാകുന്ന 93% സ്‌ക്രീൻ ടു ബോഡി റേഷ്യോ അസാധാരണമായ ദൃശ്യാനുഭവം സാധ്യമാക്കുന്നു.

കോംപാക്ട് ഡിസൈനിൽ ലോംഗ് ലാസ്റ്റിംഗ് ബാറ്ററി

സ്മാർട്ട്‌ഫോണുകൾക്ക് നിത്യജീവിതത്തിലുള്ള പ്രാധാന്യം പരിഗണിച്ചുകൊണ്ട്, ഒറ്റ ചാർജിൽ രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ലഭ്യമാക്കുന്ന 5100 mAh ബാറ്ററിയാണ് ഓണർ എക്‌സ് 9എയിൽ നൽകിയിട്ടുള്ളത്. കൂടാതെ, ഇത് 40W ഓണർ സൂപ്പർ ചാർജ് സപ്പോർട്ട് ചെയ്യുന്നതിനാൽ എമർജൻസി പവർ ടോപ് അപ് ആവശ്യമുള്ളപ്പോൾ വലിയ സൗകര്യമാണ്. 30 മിനിറ്റ് ചാർജ് ചെയ്താൽ ഓണർ എക്‌സ് 9എയിൽ 12.5 മണിക്കൂർ വീഡിയോ കാണാം. ഉത്സാഹപൂർവം കണ്ടന്റ് ഉപയോഗിക്കാൻ ഇഷ്ടമുള്ളവർക്ക്, ഭാരം കുറഞ്ഞ ഈ സ്ലിം ഫോൺ ഏറ്റവും യോജിച്ചതാണ്.

അങ്ങേയറ്റം മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ബോഡിയാണ് ഓണർ എക്‌സ് 9എയുടേത്. 7.9 mm മാത്രം കനവും 175 ഗ്രാം മാത്രം ഭാരവുമേ ഇതിനുള്ളു. മനോഹരമായ കേർവ്ഡ് - എഡ്ജ് ഡിസൈനിലുള്ള ഓണർ എക്‌സ് 9എ ഉപഭോക്താവിന് സുഖമായി കയ്യിൽ പിടിക്കാം, എളുപ്പത്തിൽ ഹാൻഡ്ബാഗിലും പോക്കറ്റിലും വയ്ക്കാം.

ഡൈനാമിക് ഐയോടു കൂടിയ വിസ്മയകരമായ ഡിസൈൻ

സ്മാർട്ട്‌ഫോണുകളുടെ ഡിസൈൻ അടിമുടി മാറ്റിക്കൊണ്ട്, പിന്നിൽ ഡൈനാമിക് ഐ ഉള്ള ഓണർ എക്‌സ് 9എയിൽ, സർക്കുലർ ലേഔട്ടിൽ 64 MP അൾട്രാ ക്ലിയർ മെയിൻ ക്യാമറ, 5 MP വൈഡ് ആംഗിൾ ക്യാമറ, 2 MP മാക്രോ ക്യാമറ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. അത് സ്മാർട്ട് ഫോൺ ഡിസൈനിന്റെ സൗന്ദര്യാത്മകതയെ പുതിയ ഉയരങ്ങളിൽ എത്തിക്കുന്നു.

നിങ്ങളുടെ ആവശ്യങ്ങൾക്കായി വലിയ സ്റ്റോറേജ്

എല്ലാ ഓർമകളും ഒരിടത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി 256 ജിബി ബിൽറ്റ് - ഇൻ സ്‌റ്റോറേജുമായി എത്തുന്ന ഓണർ എക്‌സ് 9എ, ഇഷ്ടപ്പെട്ട എല്ലാ കണ്ടന്റുകളും ആപ്ലിക്കേഷനുകളും മടികൂടാതെ ഡൗൺലോഡ് ചെയ്യാനും സേവ് ചെയ്ത് സൂക്ഷിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്നു.

ഓണർ MEA റീജിയണിൽ #1 ഡിവൈസ് ട്രെയ്ഡ് - ഇൻ പ്ലെയർ ആയ നോർത്ത്‌ലാഡറുമായി സഹകരിക്കുന്നുണ്ട്. ജനുവരി 7 മുതൽ ഈ പുതിയ ട്രെയ്ഡ് - ഇൻ സർവീസ് ജനങ്ങൾ ഉപയോഗിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് പഴയ സ്മാർട്ട് ഫോണുകൾ മാറ്റി, കുറഞ്ഞ തുകയിൽ ഓണർ എക്‌സ് 9എ, ഹോണർ 70 5ജി ഉൾപ്പടെയുള്ള ഫോണുകൾ ഓണറിൽ നിന്ന് വാങ്ങാവുന്നതാണ്. പണം ലാഭിച്ചുകൊണ്ട് സ്വന്തം സ്മാർട്ട് ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള വലിയ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest