ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ് യു.എസ്.എ.യുടെ വാർഷിക പൊതുയോഗവും 2026-ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഡിസംബർ 14 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഓറഞ്ചുബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റില്‍ വെച്ച് നടന്നു. വൈസ് പ്രസിഡന്റ് ജയപ്രകാശ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.




സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കൂടുതൽ യുവാക്കളെ തുഴച്ചിൽക്കാരായി കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. ട്രഷറർ വിശാൽ വിജയൻ കണക്കുകൾ അവതരിപ്പിച്ചു.
തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ അജീഷ് നായരുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി കൃഷ്ണരാജ് മോഹനന്‍, വൈസ് പ്രസിഡന്റായി രാജേഷ് ഗോപിനാഥ്, സെക്രട്ടറിയായി വിശാൽ വിജയൻ, ജോയിന്റ് സെക്രട്ടറിയായി രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ട്രഷററായി ബാബുരാജ് പിള്ള, ക്യാപ്റ്റനായി എബിൻ തോമസ്, വൈസ് ക്യാപ്റ്റനായി രോഹിത് രാധാകൃഷ്ണൻ, ടീം മാനേജരായി വിശ്വനാഥൻ കുഞ്ഞുപിള്ള എന്നിവരെയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി വിന്നി വിശ്വനാഥൻ, റ്റിനൊ തമ്പി, ഗിരീഷ് സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
ട്രസ്റ്റീ ബോർഡ് ചെയർമാനായി അപ്പുക്കുട്ടൻ നായർ, ബോർഡ് മെമ്പർമാരായി മധു പിള്ള, ജയപ്രകാശ് നായർ, സാജു എബ്രഹാം, അജീഷ് നായർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്ററായി അലക്സ് തോമസ് പ്രവർത്തിക്കും. പ്രൊഫ. ജോസഫ് ചെറുവേലി അഡ്വൈസറി ബോർഡിന്റെ ചെയർ പേഴ്സണായി തുടരും.
ക്ലബ് പ്രവർത്തനങ്ങൾ വിപുലീകരിച്ച് യുവതലമുറയെ സജീവമായി പങ്കെടുപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾക്ക് പ്രാമുഖ്യം നൽകുമെന്ന് സ്ഥാനാരോഹണം ചെയ്തുകൊണ്ട് പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു
രാധാകൃഷ്ണൻ കുഞ്ഞുപിളളയുടെ കൃതജ്ഞതാ പ്രസംഗത്തോടെ യോഗം അവസാനിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ