advertisement
Skip to content

സുവിശേഷീകരണത്തിനായി നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം

ഐ.പി.സി ഗ്ലോബൽ മീഡിയ സെമിനാർ

കാനഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ നോർത്ത് അമേരിക്കൻ ചാപ്റ്ററിന്റെ നേത്യത്വത്തിൽ മാധ്യമ സെമിനാർ നടത്തി. 20-മത് ഐ.പി.സി ഫാമിലി കോൺഫ്രൻസിനോടനുബദ്ധിച്ച് നടത്തപ്പെട്ട സെമിനാറിൽ പാസ്റ്റർ മാത്യൂ വർഗീസ് ഒക്കലഹോമ മുഖ്യ പ്രഭാഷണം നടത്തി.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് വേണ്ടി പുതിയ തലമുറകളോടെ സംവാദിക്കുവാൻ നവമാധ്യമങ്ങളെ കൃത്യതയോടും വേഗതയോടും കൂടി നാം ഉപയോഗിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നോട്ടിഫിക്കേഷനുകളും റിങ്ടോണുകളും കേട്ടുണരുന്ന ഒരു സമൂഹം ആർട്ടിഫിഷൽ ഇന്റലിജൻസ് യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ നവമാധ്യമങ്ങൾ വഴി സുവിശേഷം ജനങ്ങളിൽ എത്തപ്പെടാൻ ഇടയാക്കണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരെ ഉത്ബോധിപ്പിച്ചു. പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡൻ്റ് പാസ്റ്റർ റോയി വാകത്താനം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം സ്വാഗതവും വൈസ് പ്രസിഡൻ്റ് രാജൻ ആര്യപ്പള്ളിൽ നന്ദിയും പ്രകാശിപ്പിച്ചു.

ഗ്ലോബൽ മീഡിയ ദേശീയ ഭാരവാഹികളായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി.പി. മോനായി, പാസ്റ്റർ ഉമ്മൻ എബനേസർ (ചാപ്റ്റർ ട്രഷറർ), രാജു പൊന്നോലിൽ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർമാരായ ജോസഫ് വില്യംസ്, ഇട്ടി ഏബ്രഹാം, പ്രൊഫ.ജോർജ് മാത്യൂ, തോമസ് കിടങ്ങാലിൽ, തോമസ് കുര്യൻ, ടൈറ്റസ് ഈപ്പൻ, എബി കെ. ബെൻ, ജോസഫ് കുര്യൻ, ഫിന്നി മാത്യൂ (ഗുഡ് ന്യൂസ് ), ടോം വർഗീസ്, വെസ്ളി മാത്യൂ, പി.സി.എൻ.എ.കെ സെക്രട്ടറി സാം മാത്യൂ, അലക്സാണ്ടർ ജോർജ്, ടിജോ തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

വാർത്ത: രാജു പൊന്നോലിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest