advertisement
Skip to content

കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ പ്രതിനിധികൾ ചുമതലയേറ്റു

കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2025- 2027 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു

ചെറിയാൻ മാത്യു (ട്രസ്റ്റി), ജോസഫ് സെബാസ്റ്റിയൻ (ട്രസ്റ്റി), കിരൺ ഏലുവിങ്കൽ (ഫിനാന്‍സ്), സുജ അലക്സ് (പി.ആർ.ഓ), ഷിംഷ മനോജ് (സെക്രട്ടറി, ലിറ്റര്‍ജി, ക്വയര്‍), ജെയിംസ് പതുശ്ശേരി (ഫാമിലി അപോസ്റ്റലെറ്റ്, സാക്രിസ്റ്റിൻ), റിയ ഐസക് (സി.സി.ഡി, ഐ.റ്റി , സോഷ്യൽ മീഡിയ ) , ജോബി തുണ്ടത്തിൽ (ചാരിറ്റി) ആന്റണി ജോർജ് (യൂത്ത് അപോസ്റ്റലെറ്റ് , ഫോട്ടോഗ്രാഫി , പ്രോഗ്രാം കോഓർഡിനേറ്റർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇത് കൂടാതെ, മിഷനിലെ രണ്ടു വാര്‍ഡുകളും 2025 - 2027 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. മാർട്ടിൻ , ദീപ ജെയിംസ് (സെയിന്റ്റ്. അല്‍ഫോന്‍സാ വാര്‍ഡ്), വര്ഗീസ് പള്ളിത്താനം, സ്നേഹ ജോസഫ് (സെയിന്റ്റ്. ചാവറ വാര്‍ഡ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അതെ ദിവസം തന്നെ മിഷനിൽ മാതൃ സങ്കം , വിൻഡന്റ് ഡി പോൾ കമ്മിറ്റിയും നിലവിൽ വന്നു . എബ്രഹാം , ജിൽസൺ , ഷിനോ , ഓസ്റ്റിൻ , നിജിത് എന്നിവരുടെ നേത്രത്വത്തിൽ ആണ് വിൻഡന്റ് ഡി പോൾ പ്രവർത്തിക്കുന്നത് .യുവജന വിഭാഗത്തിന്റെയും മാതൃവേദിയുടെയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യുവജനവേദിയുടെ പ്രസിഡന്റ് ആന്റണി ജോർജ് , വൈസ് പ്രസിഡന്റ് – നേതൻ മനോജ് , സെക്രട്ടറി – സാൻഡ്ര പറ്റാനിയെയും .മാതൃവേദി ഭാരവാഹികൾ ആയീ ഡോണിയ ജോസ്, ജിബി ജോബിൻ , അയ്റീൻ തോമസ് , മെറിൻ ജോസ് നിയ സിനോ എന്നിവരെയും തിരഞ്ഞെടുക്കുകയും ചുമതലയേൽക്കുകയും ചെയ്തു

സിറോ മലബാർ സൈന്റ്റ് മേരീസ് മിഷൻ ഡയറക്ടർ ഡോക്ടർ ഫാദർ നിബി കണ്ണായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അനുഗ്രഹിച്ചാശീർവാദിക്കുകയും. തുടർന്നു പ്രാർത്ഥനയോടെ പുതിയ പ്രതിനിധികൾ ചുമതലയേറ്റു.തുടർന്ന് സ്ഥാനമൊഴിയുന്ന ട്രുസ്ടീമാരായ ദീപുവും ജിൻസണും ചേർന്ന് പുതിയ കമ്മിറ്റക്ക് ആശംസകൾ നേരുകയും താക്കോൽ കൈമാറുകയും ചെയ്തു .

കിരണ്‍ ജോസഫ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest