advertisement
Skip to content
GCC

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കൺവൻഷൻ നവംബർ 7 മുതൽ ദുബായിൽ

ുബായ്: ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് (TPM) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവമ്പർ 7 (വ്യാഴം) മുതൽ 10 (ഞായർ) വരെ ദുബായ് അമേരിക്കൻ ആശുപത്രിക്ക് സമീപമുള്ള Al Nasr Leisureland (Ice Rink) വെച്ച് നടക്കും.

വ്യാഴം വൈകിട്ട് 6.45 ന് സഭ യുടെ പ്രധാന പാസ്റ്റർ പ്രാർത്ഥനയോടെ കൺവൻഷൻ ആരംഭിക്കും. ദിവസവും രാവിലെ 9 നും വൈകിട്ട് 6.45 നും സുവിശേഷ യോഗങ്ങൾ നടക്കും.

വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് കാത്തിരിപ്പ് യോഗം അൽ നാസർ ലെഷർലാൻഡ് ലെ നഷ്വാൻ ഹാളിൽ നടക്കും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് അധ്യാപക സംഗമവും ശനിയാഴ്ച വൈകീട്ട് 3-ന് യുവജനസംഗമവും ഹോളി ട്രിനിറ്റി ചർച്ച്, ദുബായിൽ വെച്ചും നടക്കും. കൺവൻഷന് സഭയുടെ പ്രധാന ശുശ്രൂഷകർ നേതൃത്വം നൽകും. എല്ലാ യോഗങ്ങളിലും രോഗികൾക്കായി പ്രത്യക പ്രാർത്ഥന ഉണ്ടായിരിക്കും. ഞായർ രാവിലെ 9 നു തുടങ്ങുന്ന സംയുക്ത ആരാധനയോടെ പ്രസ്തുത കൺവൻഷന് വിരാമം കുറിക്കും.

വാർത്ത: ദീപു ജോൺ യുഎഇ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest