advertisement
Skip to content

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം എൽമോണ്ടിൽ എം.എൽ.എ. മാണി സി. കാപ്പൻ മുഖ്യാതിഥി

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളെല്ലാം ഓണാഘോഷം നടത്തുന്നതിൻറെ തിരക്കിലാണിപ്പോൾ. മുമ്പൊക്കെ ചില സാംസ്കാരിക സംഘടനകൾ മാത്രം ഓണാഘോഷവും ഓണ സദ്യയും സംഘടപ്പിച്ചരുന്നുവെങ്കിൽ ഇപ്പോൾ ക്രിസ്തീയ പള്ളികളും, സാംസ്കാരിക സംഘടനകളും, വിവിധ മത സംഘടനകളും എല്ലാം ഓണം ആഘോഷിക്കുന്നതിനായി മത്സരിക്കുകയാണ്. സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും ഒത്തുചേരലുകളുടെയും അവസരമായാണ് ഓണക്കാലം അമേരിക്കൻ മലയാളികളും ആഘോഷമാക്കുന്നത്. ഏകദേശം ഒന്നോ ഒന്നരയോ മാസം നീണ്ട് നിൽക്കുന്നതാണ് അമേരിക്കൻ മലയാളികളുടെ ഓണാഘോഷം.

ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അൻപത്തിമൂന്നാമത് ഓണാഘോഷം വിപുലമായി നടത്തുവാൻ തയ്യാറെടുക്കുകയാണ്. എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ (1500 DePaul Street, Elmont, NY 11003) സെപ്റ്റംബർ 6 ശനി രാവിലെ 10:30 മുതൽ സമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. പാലാ എം.എൽ.എ. മാണി സി. കാപ്പനാണ്‌ ഈ വർഷത്തെ മുഖ്യാതിഥി. വേദ പണ്ഡിതനായ രാജീവ് ഭാസ്കർ ഓണസന്ദേശം നൽകും.

താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പിന്നീടുള്ള പൊതു സമ്മേളനത്തിൽ മുഖ്യാതിഥി മാണി സി. കാപ്പൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതും രാജീവ് ഭാസ്കർ ഓണം സന്ദേശം നൽകുന്നതുമാണ്. നിറപറയും, നിലവിളക്കും, ഓണപ്പൂക്കളവും, തിരുവാതിര, സംഘ നൃത്തം, മോഹിനിയാട്ടം, സംഗീത പരിപാടികൾ എന്നിവയും, ഫോട്ടോബൂത്ത്, കാഞ്ചീപുരം, ബനാറസ്, കേരളാ സെറ്റ് സാരികൾ, ബ്രൈഡൽ കളക്ഷൻസ്, ആഭരണ സെറ്റുകൾ തുടങ്ങിയവയുടെ വില്പന ബൂത്ത് എന്നിങ്ങനെ വിവിധ ക്രമീകരണങ്ങളാണ് ഓണാഘോഷം കൊഴുപ്പിക്കുവാനായി സംഘാടകർ ക്രമീകരിക്കുന്നത്.. സാധാരണ ഓണ സദ്യക്ക് നൽകുന്ന എല്ലാ ഇനം കറികളോടും പായസ്സത്തോടും കൂടിയ വിഭവ സമൃദ്ധമായ സ്വാദിഷ്ട നാടൻ ഓണസദ്യ രുചിച്ച് ആസ്വദിക്കുവാനുള്ള അവസരവും ആഘോഷ വേദിയിൽ ഉണ്ടായിരിക്കും. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്.

കേരളാ സമാജം പ്രസിഡൻറ് സജി എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയ എന്നിവരുടെയും കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ പയ്യാൽ, മാമ്മൻ എബ്രഹാം, തോമസ് വർഗ്ഗീസ്, ബാബു പാറക്കൽ, തോമസ് പ്രകാശ്, ചാക്കോ കോയിക്കലത്ത്, ജയ്‌സൺ വർഗ്ഗീസ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ വർഗ്ഗീസ് കെ. ജോസഫ്, പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ് എന്നിവരുടെയും നേതൃത്വത്തിലാണ് ഓണാഘോഷങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1) Saji Abraham, President - 917-617-3959; (2) Mathewkutty Easow, Secretary - 516-455-8596; (3) Vinod Kearke, Treasurer - 516-633-5208.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest