advertisement
Skip to content

ന്യൂയോർക്ക് മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി.

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) കമ്മിറ്റിക്കു രണ്ടു വർഷത്തെ (2022- 2023) കാലയളവാണ്. കമ്മിറ്റിയുടെ ഒന്നാം വാർഷിക പൊതുയോഗം ക്യൂൻസിലുള്ള കേരള കിച്ചൻ റെസ്റ്റാറെന്റിൽ വച്ചു വിജയകരമായി നടത്തപ്പെട്ടു.

ഡോൺ തോമസ് (പി.ആർ.ഓ)

ന്യൂ യോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി യുവജങ്ങളുടെ നേത്യത്വത്തിൽ കലാ സാംസ്‌കാരിക കായിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) കമ്മിറ്റിക്കു രണ്ടു വർഷത്തെ (2022- 2023) കാലയളവാണ്. കമ്മിറ്റിയുടെ ഒന്നാം വാർഷിക പൊതുയോഗം ക്യൂൻസിലുള്ള കേരള കിച്ചൻ റെസ്റ്റാറെന്റിൽ വച്ചു വിജയകരമായി നടത്തപ്പെട്ടു. പ്രസിഡന്റ് ലാജി തോമസ്, ബോർഡ് ചെയർമാൻ മാത്യു ജോഷുവാ എന്നിവരുടെ നേത്രത്വത്തിൽ നടന്ന മീറ്റിങിൽ ലാജി തോമസ് അദ്ധ്യക്ഷപ്രസംഗത്തോടൊപ്പം ഏവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. തുടർന്ന് സെക്രട്ടറി സിബു ജേക്കബ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ ജോർജ് കൊട്ടാരത്തിൻറെ അസാന്നിധ്യത്തിൽ ജോയിൻറ് ട്രെഷറർ സജു തോമസ് കണക്കും, പുതിയ വർഷത്തേക്കുള്ള ബഡ്‌ജറ്റും അവതരിപ്പിച്ചു. ബോർഡ് ചെയർമാൻ മാത്യു ജോഷുവ മീറ്റിങിൽ ഫോമാ ഫൊക്കാനയുടെ  നേത്യത്വ നിരയിൽ പ്രവർത്തിക്കുന്ന നൈമയുടെ മെംബർസ് ആയ ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ഫൊക്കാനാ ട്രെഷറർ ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ആയ ലാജി തോമസ്, ഡോൺ തോമസ് എന്നിവരെ അനുമോദിച്ചു. തുടർന്ന് ഏറ്റവും കെട്ടുറപ്പുള്ളതും, മറ്റു സംഘടനയിൽ നിന്നും വ്യത്യസ്തമായതുമായ കോൺസ്റ്റിറ്റുഷൻ (ബൈലാസ്) ചില ഭേദഗതിയോടു കൂടി ബോർഡ് ചെയർമാൻ മീറ്റിങിൽ അവതരിപ്പിക്കുകയും പൊതുയോഗം ഒന്നാകെ അത് അംഗീകാരം നൽകി പാസാക്കി.

എല്ലാ വർഷങ്ങളിലും നല്ല പ്രവർത്തനങ്ങൾ കാഴ്ച വച്ച നൈമ ഈ വർഷവും വിവിധ പരിപാടികളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. പുതിയ വർഷത്തെ പ്രവർത്തനത്തിന്റെ ഭാഗമായി വാർഷിക പിക്നിക് ജൂലൈ 15ന് ഹെംപ്സ്റ്റഡ് ലേക്ക്‌ സ്റ്റേറ്റ് പാർക്കിൽ വച്ചും, ഓണാഘോഷം, സെപ്റ്റംബർ 9 ന് സ്പോർട്സ് ഇവെന്റും, വാർഷിക കുടുംബ സംഗമം നവംബർ 18 നും, എൽഡർ കെയർ ആൻഡ് സ്റ്റേറ്റ് പ്ലാനിംഗ് നടത്തുന്നതിനും. കമ്മിറ്റി മെമ്പേഴ്സിനെ ഉൾപ്പെടുത്തി പോക്കനോസ് ട്രിപ്പും, അസോസിയേഷന്റെ സ്മരണിക ഇറക്കുന്നതിനോടൊപ്പം മറ്റ് പല പ്രോഗ്രാമുകളും പ്ലാൻ ചെയ്തിട്ടുണ്ട്. എല്ലാപ്രവർത്തനത്തിനും ഏവരുടെയും സഹായവും, സപ്പോർട്ടും പ്രതീക്ഷിക്കുന്നതായ് കമ്മിറ്റി മെംബർസ് അറിയിച്ചു. കഴിഞ്ഞ വർഷം എല്ലാ മെമ്പേഴ്സും, മറ്റുള്ളവരും തന്ന സപ്പോർട്ടിന് പ്രസിഡന്റ് ലാജി തോമസ് നന്ദിയും ഈ അവസരത്തിൽ അറിയിയിച്ചു. ജോയിൻറ് സെക്രട്ടറി ജിൻസ് ജോസഫ് മീറ്റിങ്ങിന്റെ കോഓർഡിനേറ്റർ ആയും വൈസ് പ്രസിഡന്റ് സാം തോമസ് പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അത്താഴ വിരുന്നോടുകൂടി  മീറ്റിങ് അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest