advertisement
Skip to content

ജിൻസ് ജോസഫിനെ ഫൊക്കാന നാഷണൽ കമ്മറ്റിയിലേക്ക് ന്യൂയോർക്ക് മലയാളി അസോസിയേഷൻ നാമനിർദ്ദേശം ചെയ്തു

ന്യൂയോർക്ക്,: ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ).നവംബർ ഒന്നിന് പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ജിൻസ് ജോസഫിനെ ഫൊക്കാന 2026-28 നാഷണൽ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു.

മലയാളി സമൂഹത്തിലെ കായിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ വർഷങ്ങളായി സജീവ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന ജിൻസ് ജോസഫ്, വിവിധ സംഘടനകളിൽ നിർണായക ചുമതലകൾ കൈകാര്യം ചെയ്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെ നിലവിലെ Event/Sports Coordinator ആയി ജിൻസ് ജോസഫ് പ്രവർത്തിക്കുന്നു. കൂടാതെ, ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും കമ്മിറ്റിയംഗമായും ജിൻസ് സ്തുത്യർഹമായ പങ്ക് വഹിച്ചു വരുന്നു.

Home Buy Today | Sell your home fast
Sell your home fast

കേരള ക്രിക്കറ്റ് ലീഗിന്റെ പ്രസിഡന്റായി തുടർച്ചയായി എട്ട് വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോൾ സംഘടനയുടെ ഉപദേഷ്ടാവാണ് അതേസമയം, ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിൽ ക്രിക്കറ്റ് കോർഡിനേറ്റർ എന്ന നിലയിൽ മുൻകാലങ്ങളിൽ നിർണായക പങ്കുവഹിച്ച ജിൻസ്, ഇപ്പോഴും കമ്മിറ്റിയംഗമായി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി വരുന്നു. മുന്നൂ വർഷം തുടർച്ചയായി Malayali Ecumenical Church Cricket Tournament നയിച്ച Jins, സമൂഹത്തിന്റെ കായിക ഐക്യത്തിനും യുവതലമുറയുടെ വളർച്ചയ്ക്കും ശക്തമായ പിന്തുണ നൽകി 2025ൽ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ ജിൻസ് ജോസഫിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ് വലിയ വിജയമായിരുന്നു. കായികം വഴി സമൂഹസേവനത്തിന് മാതൃകയായ ഈ പ്രവർത്തനം, ന്യൂയോർക്കിലെ മലയാളി സമൂഹത്തിൽ വലിയ പിന്തുണ നേടി.

ഫൊക്കാന 2026-28 വർഷത്തേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് എല്ലാ പിന്തുണയും,ആശംസകളും ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു. കൂടാതെ നൈമയുടെ പിന്തുണയും ലഭിക്കുകയുണ്ടായി. ഏവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നതായി ജിൻസ് ജോസഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest