advertisement
Skip to content

ന്യൂയോർക്ക് മേയർ: സുരക്ഷ ഉറപ്പാക്കാൻ $100 മില്യൺ ഡോളർ മാൻഷനിലേക്ക്

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയെ 'താങ്ങാനാവുന്ന' (affordable) നഗരമാക്കി മാറ്റുമെന്ന് വാഗ്ദാനം നൽകി തിരഞ്ഞെടുപ്പിൽ വിജയിച്ച സോഹ്റാൻ മംദാനി സുരക്ഷാ കാരണങ്ങൾ പറഞ്ഞ് മേയറുടെ ഔദ്യോഗിക വസതിയിലേക്ക് മാറാൻ ഒരുങ്ങുന്നു.

പുതിയ ന്യൂയോർക്ക് സിറ്റി മേയറായി ജനുവരിയിൽ ചുമതലയേൽക്കുന്ന മംദാനി, ഭാര്യ രമയോടൊപ്പം മാൻഹട്ടനിലെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു.

ഈ വസതിക്ക് ഏകദേശം $100 മില്യൺ ഡോളർ (ഏകദേശം 830 കോടിയിലധികം രൂപ) വിലമതിപ്പുണ്ട്.
താൻ ഭാര്യ രമയുമൊത്ത് ജനുവരിയിൽ ഗ്രേസി മാൻഷനിലേക്ക് മാറും എന്ന് മംദാനി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് സോഹ്റാൻ മംദാനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest