advertisement
Skip to content

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ)യുടെ 2023 ഫാമിലി പിക്നിക് അതിഗംഭീരമായി നടത്തപ്പെട്ടു.

ന്യൂ യോർക്ക് , ന്യൂയോർക്ക് കേദ്രമായി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയേളി അസോസിയേഷൻ (നൈമാ)അതിന്റെ വാർഷിക ഫാമിലി പിക്നിക് ജൂലൈ 15th, ശനിയാഴ്ച ഹെംസ്റ്റഡ് ലേക്ക് സ്റ്റേറ്റ് പാർക്കിൽ വച്ചു ആതി ഗംഭീരമായ നടത്തപ്പെട്ടു. ഏകദേശം നൂറിനടുത്ത് ആൾക്കാർ പങ്കെടുത്ത പിക്നിക്കിൽ സാം തോമസ്, രാജേഷ് പുഷ്പരാജൻ,ജേക്കബ് കുര്യൻ എന്നിവർ കോർഡിനേറ്റർമാരായി എല്ലാ കാര്യങ്ങളും ക്രമീകരിക്കുക ഉണ്ടായി.

പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനോടൊപ്പം ഏവരെയും സ്വാഗതം ചെയ്തു തുടങ്ങിയ പിക്നിക്കിൽ ബാർബക്യൂ,ഗെയിംസ് ,സ്പോർട്സ് ,ഓക്ഷൻ എന്നിവയിൽ എല്ലാവരും പങ്കെടുത്തു.

മാത്യു ജോഷുവ എംസി ആയി പ്രവർത്തിച്ച പിക്നിക്കിൽ നാട്ടിൽ നിന്നും അമേരിക്കയിൽ എത്തി ചേർന്ന സാമൂഹിക പ്രവർത്തകൻ ശ്രീ സജി തോമസ് കൊട്ടാരക്കരക്ക് ഫോമാ പ്രസിഡന്റ് Dr.ജേക്കബ് തോമസ് ,ഫൊക്കാന ട്രഷറർ ബിജു ജോൺ , പിക്നിക് കോർഡിനേറ്റർസ് ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു, അതിനു ശേഷം തുടർന്ന് നൈമാ യുടെ ഒരു ഗിഫ്റ് കൈമാറുകയും ചെയ്തു.

ജിൻസ് ജോസഫ് , സ്മിത രാജേഷ് സ്പോർട്സ് ആൻഡ് ഗെയിംസ് കോർഡിനേറ്റ്സ് ആയി പ്രവർത്തിക്കുകയും, സെക്രട്ടറി സിബു ജേക്കബ്, മറ്റുള്ള ക്രമീകരണങ്ങൾക്ക് നേത്യത്വം നല്കുകെയും ചെയ്തു. വര്ഗീസ് മാത്യു (അനി) ഓക്ഷൻനു വേണ്ടി കൊണ്ട് വന്ന വാഴചെടിയും ,സാം തോമസ് കൊണ്ട് വന്ന ഫ്രൂട്ട്സ് എല്ലാവരുടെയും സഹകരണത്തോട് ലേലം ചെയ്കയുണ്ടായി.ട്രഷറർ സജു തോമസ് പിക്നിക്കിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടേ പിക്നിക് അവസാനിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest