advertisement
Skip to content

ഗോൾഫ് കാർട്ടിൽ നിന്ന് വീണ് എൻ എഫ് എൽ ഉപദേഷ്ടാവായിരു ജെഫ് സ്‌പെർബെക്ക് മരിച്ചു

കാലിഫോർണിയ:സതേൺ കാലിഫോർണിയയിൽ ജോൺ എൽവേ ഓടിച്ചിരുന്ന ഗോൾഫ് കാർട്ടിൽ നിന്ന് വീണ് ജെഫ് സ്‌പെർബെക്ക് മരിച്ചു.അദ്ദേഹത്തിന് 62 വയസ്സായിരുന്നു.

ലാ ക്വിന്റയിലെ ഒരു സ്വകാര്യ ഗോൾഫ് കമ്മ്യൂണിറ്റിയിൽ എൽവേ ഓടിച്ചിരുന്നതായി പറയപ്പെടുന്ന ഗോൾഫ് കാർട്ടിൽ നിന്ന് വീണ് ചികത്സയിലായിരിന്ന എൻ‌എഫ്‌എൽ ഹാൾ ഓഫ് ഫെയിമർ ജോൺ എൽവേയുടെ മുൻ ഏജന്റും ബിസിനസ് പങ്കാളിയും സാൻ ക്ലെമെന്റെ നിവാസിയുമായ സ്‌പെർബെക്ക്‌ ബുധനാഴ്ച പുലർച്ചെ 1:10 ന് ഡെസേർട്ട് റീജിയണൽ മെഡിക്കൽ സെന്ററിൽ മരിച്ചതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി മാഡിസൺ ക്ലബ് കമ്മ്യൂണിറ്റിയിൽ എൽവേ ഓടിച്ചിരുന്നു ഗോൾഫ് കാർട്ടിന്റെ പിന്നിൽ നിന്ന് സ്‌പെർബെക്ക് വീണു തല ഇടിച്ചു ഗുരുതരമായി പരിക്കേറ്റു . 911 എന്ന നമ്പറിൽ വിളിച്ചു പാരാമെഡിക്കുകൾ എത്തുമ്പോൾ സ്‌പെർബെക്ക് ശ്വസിച്ചിരുന്നെങ്കിലും അബോധാവസ്ഥയിലായിരുന്നു. അദ്ദേഹത്തെ പാം സ്പ്രിംഗ്സ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി ലൈഫ് സപ്പോർട്ട് നൽകിയതായി ടിഎംസെഡ് റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു."ഈ സമയത്ത്, അന്വേഷണം തുടരുകയാണ്, വിശദാംശങ്ങളൊന്നും ലഭ്യമല്ല," ഷെരീഫ് ഓഫീസ് പറഞ്ഞു.

ഒരു ഫുട്ബോൾ ഏജന്റ് എന്ന നിലയിൽ 30 വർഷത്തെ കരിയറിൽ 100-ലധികം NFL ഫുട്ബോൾ കളിക്കാരെ പ്രതിനിധീകരിച്ചിട്ടുള്ള ഒരു NFL സർട്ടിഫൈഡ് കരാർ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 2001 മുതൽ 2009 വരെ ഒക്ടഗണിന്റെ ഫുട്ബോൾ ഡിവിഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം, അദ്ദേഹം 2010 ൽ ദി നോവോ ഏജൻസി രൂപീകരിച്ചു. .1990-ൽ അദ്ദേഹം എൽവേയുമായി ചേർന്ന് 7Cellars വൈനറി സ്ഥാപിച്ചു, സ്‌പെർബെക്ക് ചീഫ് എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest