advertisement
Skip to content

എന്‍ഐആര്‍ഡിസി താലൂക്കുതല സേവനകേന്ദ്രങ്ങള്‍ തുടങ്ങുന്നു

കോയമ്പത്തൂര്‍: ഇടത്തരം ചെറുകിട വ്യവസായ വികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്ന നാഷണല്‍ ഇന്‍ഡസ്ട്രീസ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ (എന്‍ഐആര്‍ഡിസി) ഓരോ താലൂക്കിലും 'ഇന്‍ഡാപ് എക്സ്റ്റന്‍ഷന്‍ ഓഫീസ്' എന്ന പേരില്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങും. തമിഴ്‌നാടിന്റേയും കേരളത്തിന്റെ ഏതാനും ഭാഗങ്ങളുടേയും ഇന്‍ഡസ്ട്രീസ് ട്രേഡ് കമ്മീഷണറായി ചുമതലയേറ്റ ഡോ. റെജി ജോസഫ് അറിയിച്ചതാണിക്കാര്യം.

ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കു പുറമേ, കൃഷി, മല്‍സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് എന്‍ഐആര്‍ഡിസി എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ മുഖ്യമായ പ്രവര്‍ത്തനം. സംരംഭം ആദായകരമായി ആരംഭിക്കാനുള്ള പരിശീലനം, മുദ്ര വായ്പ ലഭ്യമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, സബ്സിഡിക്കും വിപണനത്തിനുമുള്ള സഹായങ്ങള്‍ തുടങ്ങിയ സേവനങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐആര്‍ഡിസി നല്‍കുന്നത്. 'ഇന്‍ഡാപ് എക്സ്റ്റന്‍ഷന്‍ ഓഫീസു'കള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസ പ്രതിഫലവും ഗ്രാന്റും നല്‍കുമെന്നും എന്‍ഐആര്‍ഡിസി നാഷണല്‍ ചെയര്‍മാന്‍ ശംഭുസിംഗ് ഐഎഎസ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്. വാസുദേവ് എന്നിവര്‍ പറഞ്ഞു.

തമിഴ്‌നാടിന്റെ ഇന്‍ഡസ്ട്രീസ് ട്രേഡ് കമ്മീഷണറായി മലയാളിയും മാനേജുമെന്റ് വിദഗ്ധനുമായ ഡോ. റെജി ജോസഫിനെ നിയമിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. റെജി ജോസഫ് - 91 8056 555 377), ഫെസിലിറ്റേഷന്‍ മാനേജര്‍ മിഥുലേഷ് ചോലയ്ക്കല്‍ - 91 9656 868 286. കേരളത്തിലെ റീജണല്‍ ഓഫീസ് കേരള സര്‍ക്കാരിന്റെ പിന്തുണയോടെ കൊച്ചി ഇടപ്പിള്ളിയില്‍ ലുലു മാളിന് എതിര്‍വശത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest