advertisement
Skip to content

ലഹരിക്കെതിരെ 'ൻ്റെ മോനാ!' ഹൃസ്വചിത്രം

പാവറട്ടി: നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥ ഹൃസ്വചിത്രത്തിലൂടെ സര്‍ഗാത്മകമായി അവതരിപ്പിച്ച് ശ്രദ്ധേയരാവുകയാണ് എം യു എ എൽ പി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും. മാതാപിതാക്കളുടെ അശ്രദ്ധ പലപ്പോഴും കുട്ടികളെ ലഹരിയിലേക്കും മറ്റ് തിന്മകളിലേക്കും അവരറിയാതെ നയിക്കുന്നു എന്നതാണ് പ്രമേയം.

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി, എം യു എ എൽ പി സ്കൂളിൻ്റെ സഹകരണത്തോടെ നിർമ്മിക്കുന്ന
"ൻ്റെ മോനാ " എന്ന ഹൃസ്വ ചിത്രത്തിൻ്റെ
നിർമ്മാണം പൂർത്തിയായി .
വിദ്യാലയങ്ങളിലും പൊതുവേദികളിലും സൗജന്യമായി പ്രദർശിപ്പിക്കുമെന്ന്
ദേവസൂര്യ കലാവേദി പ്രസിഡൻറ് റെജി വിളക്കാട്ടുപാടം, ജനകീയ ചലച്ചിത്ര വേദി ഡയറക്ടർ റാഫി നീലങ്കാവിൽ എന്നിവർ അറിയിച്ചു.

ഹൃസ്യചിത്രത്തിന്റെ സംവിധാനം റാഫി നീലങ്കാവിലും നിർമ്മാണം ആന്റോ പാലയൂർ ഫാമിലി ട്രസ്റ്റും ഛായാഗ്രഹണവും എഡിറ്റിങ്ങും ജസ്റ്റിൻ ജോസുമാണ് നിർവഹിച്ചിരിക്കുന്നത്.മാത്യൂസ് പാവറട്ടി, ക്രിസ്റ്റിൻ ജോസ് എന്നിവരാണ് മുഖ്യ കഥാപത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest