advertisement
Skip to content

നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ ഫെബ്രുവരി 20നു പുറത്തിറങ്ങും

ദീർഘകാലം മൊബൈൽഫോൺ വിപണി ഭരിച്ച നോക്കിയ സ്മാർട്ട്ഫോണുകളുടെ വരവോടെ പിന്നിലായി. എന്നാൽ പഴയ പ്രതാപം വീണ്ടെടുക്കാൻ പുതിയ സ്മാർട്ട്ഫോണുകളുമായി കമ്പനി തിരിച്ച് വന്നു

ഇന്ത്യയിലെ മൊബൈൽഫോണുകളുടെ ചരിത്രത്തിൽ ഒഴിവാക്കാനാകാത്ത പേരാണ് നോക്കിയ. ദീർഘകാലം മൊബൈൽഫോൺ വിപണി ഭരിച്ച നോക്കിയ സ്മാർട്ട്ഫോണുകളുടെ വരവോടെ പിന്നിലായി. എന്നാൽ പഴയ പ്രതാപം വീണ്ടെടുക്കാൻ പുതിയ സ്മാർട്ട്ഫോണുകളുമായി കമ്പനി തിരിച്ച് വന്നു. ഇപ്പോഴിതാ പുതിയൊരു 5ജി സ്മാർട്ട്ഫോൺ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. നോക്കിയ എക്സ്30 5ജി (Nokia X30 5G) എന്ന ഡിവൈസാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫെബ്രുവരി 20 മുതൽ ആരംഭിക്കും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം നോക്കിയ അറിയിച്തത്. ശ്രദ്ധേയമായ കാര്യം ഈ ഡിവൈസ് ഇന്ത്യയിൽ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല എന്നതാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബെർലിനിൽ നടന്ന IFA 2022 ഇവന്റിലാണ് നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. സ്നാപ്ഡ്രാഗൺ 695 5ജി എസ്ഒസിയുടെ കരുത്തും 8 ജിബി വരെ റാമുള്ള ഡിവൈസാണ് ഇത്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest