advertisement
Skip to content

മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി നോർക്ക

ലണ്ടൻ -ഒന്റാറിയോ : കാനഡയിലെ ലണ്ടൻ ഒന്റാറിയോയിൽ മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി നോർക്ക - ലോക കേരള സഭ കോർഡിനേഷൻ കൗൺസിൽ .

കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ അടുത്തകാലത്തായി ഇന്ത്യൻ വംശജകർക്കും പ്രത്യേകിച്ച് മലയാളികൾക്കും നേരെ വിധ്വേഷപരമായ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നോർക്ക - ലോക കേരള സഭ കോർഡിനേഷൻ കൗൺസിൽ നിലപാട് വ്യക്തമാക്കിയത് .

സമാധാനപരമായി കഴിയുന്ന പ്രവാസി സമൂഹത്തിന്റെ സുരക്ഷയെ ഇത്തരം സംഭവങ്ങൾ ഗൗരവതരമായി ബാധിക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി .

മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങളെപ്പറ്റി ബന്ധപ്പെട്ട അധികാരികൾ ഉചിതമായ അന്വേഷണം നടത്തി , കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു .

വരാനിരിക്കുന്ന ലോക കേരള സഭയിൽ ഈ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും സംഘടന അറിയിച്ചു . കുടിയേറ്റ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ ഭരണകൂടം ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest