പി പി ചെറിയാൻ
ന്യൂയോർക്:മാർത്തോമാ നോർത്ത് അമേരിക്ക ഭദ്രാസനത്തിൻറെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിൻറെ ആഭിമുഖ്യത്തിൽ വിശേഷ പ്രാർത്ഥനായോഗവും റൈറ്റ് റവ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ, റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ എന്നിവരെ ആദരിക്കലും ഒക്ടോബർ 13 തിങ്കളാഴ്ച അമേരിക്കൻ ഈസ്റ്റേൺ ടൈം രാത്രി 8 മണിക്ക് (EST) Zoom പ്ലാറ്റ്ഫോമിലൂടെയാകും നടത്തപ്പെടുന്നു ഈ യോഗത്തിനു അഥിദേയത്വം വഹിക്കുന്നത് സൗത്‌വെസ്‌റ് റീജിയന്നാണ്

റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ (ആദൂർ ഭദ്രാസനാധ്യക്ഷൻ, കേരളം) യോഗത്തിൽ പ്രധാന സന്ദേശം നൽകുന്നു
Zoom Meeting Details:
Meeting ID: 890 2005 9914
Passcode: prayer
യോഗത്തിൽ എല്ലാ സീനിയർ സിറ്റിസൺ അംഗങ്ങളും പങ്കെടുക്കണമെന്ന് റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (പ്രസിഡന്റ്, NAD SCF),റവ. ജോയൽ എസ്. തോമസ് (ഡയോസിസൻ സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, SCF),ഈശോ മല്യക്കൽ (സെക്രട്ടറി, SCF)
സി. വി. സൈമൺകുട്ടി (ട്രഷറർ, SCF) എന്നിവർ അഭ്യർത്ഥിച്ചു
