advertisement
Skip to content

നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം; ന്യൂയോർക്ക് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ പ്രവർത്തകരുടെ വാർഷിക സമ്മേളനവും ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നവംബർ 12-ന് ഞായറാഴ്ച വൈകീട്ട് ആറിന് ശാലേം പെന്തക്കോസ്തൽ റ്റാബിർനാക്കിൾ സഭയിൽ പ്രസിഡന്റ് ബ്രദർ സജി തട്ടയിലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി റവ.ഡോ.ജോമോൻ ജോർജ് - (പ്രസിഡന്റ്), റവ. എബി തോമസ് - (വൈസ് പ്രസിഡന്റ്), സാം മേമന (സെക്രട്ടറി) റവ. ഡോ. റോജൻ സാം, (ജോയിന്റ് സെക്രട്ടറി), ജോസ് ബേബി (ട്രഷറർ) സൂസൻ ജെയിംസ് (വനിതാ കോർഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) രക്ഷാധികാരികൾ: റവ. സണ്ണി ഫിലിപ്പ്, റവ. തോമസ് കിടങ്ങാലിൽ , സജി തട്ടയിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest