advertisement
Skip to content

നത്തിംഗ് ഫോൺ രണ്ടാമന്റെ വരവ് ഉടൻ

കഴിഞ്ഞ വ‌ർഷങ്ങൾക്കിടയിൽ ടെക്ക് ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച ബ്രാൻഡുകളിൽ ഒന്നാണ് നത്തിംഗ്. നത്തിംഗ് 5ജി സ്മാർട്ട് ഫോണടക്കം നിലവിൽ നാല് പ്രോഡക്ടുകൾ മാത്രമേ വിപണിയിൽ അവതരിപ്പിട്ടുള്ളുവെങ്കിലും ഏതൊരു മുൻ നിര കമ്പനിയുമായി മുട്ടി നിൽക്കാവുന്ന തരത്തിൽ പ്രശസ്തി ഇന്ന് കമ്പനിക്കുണ്ട്. 2022-ൽ നത്തിംഗ് ഫോൺ വിപണിയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴുള്ള ഹൈപ്പിന് പകരമാകാൻ ആപ്പിൾ, സാംസംഗ് പോലുള്ള ടെക്ക് ഭീമന്മാർക്കു പോലും കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.എന്നാലിപ്പോൾ ഏറെ സ്വീകാര്യയുള്ള നത്തിംഗ് ഫോണിന്റെ രണ്ടാം തലമുറക്കാരനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം കമ്പനി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. എത്ര ജനപ്രീതിയും ആവശ്യക്കാരുമുള്ള ഉത്പന്നങ്ങളാണെങ്കിലും അതിനെക്കുറിച്ചുള്ള അപ്ഡേറ്റുകളിൽ അധിക വിവരം ഉൾപ്പെടുത്താത്ത ശൈലി തന്നെയാണ് നത്തിംഗ് ഫോൺ-2നെക്കുറിച്ചുള്ള പ്രഖ്യാപനത്തിലും കമ്പനി സ്വീകരിച്ചിട്ടുള്ളത്. വരുന്ന സെപ്തംബറിനുള്ളിൽ തന്നെ പുതിയ ഫോൺ പ്രതീക്ഷിക്കാമെന്നാണ് നത്തിംഗ് അറിയിച്ചിരിക്കുന്നത്. നത്തിംഗ് ഫോൺ-1 കഴിഞ്ഞ വർഷം അവതരിപ്പിച്ച ജൂൺ 12 തന്നെ പുതിയ ഫോണിന്റെ ലോഞ്ചിംഗിനായി കമ്പനി തിരഞ്ഞെടുക്കുമെന്നാണ് അഭ്യൂഹം.

നത്തിംഗ്-2ന്റെ ഡിസൈനെക്കുറിച്ച് ചെറിയൊരു ഊഹം നൽകാൻ തക്കവണ്ണമുള്ള ടീസറും കമ്പനി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നത്തിംഗ് ഫോൺ-1ന്റെ മുഖമുദ്രയായിരുന്ന സുതാര്യമായ ബാക്ക് പാനലോടു കൂടിയാണ് പുതിയ ഫോൺ എത്തുക എന്നത് ടീസർ ഉറപ്പിക്കുന്നു. എന്നാൽ നത്തിംഗ് ഫോൺ-1ന് നിന്ന് വ്യത്യസ്തമായി റെയർ പാനലിൽ മിന്നിത്തിളങ്ങുന്ന ചുവന്ന എൽഇഡി ടെക്ക് ലോകത്തെ ആകാംക്ഷപ്പെടുത്തുന്നുണ്ട്.

മിഡ് റേഞ്ച് വിഭാഗത്തിലെത്തിയ നത്തിംഗ്-1ൽ നിന്ന് വ്യത്യസ്തമായി സ്നാപ്പ് ഡ്രാഗൺ 8 ശ്രേണിയിൽ വരുന്ന കരുത്തുറ്റ പ്രോസസറുമായാണ് പുതിയ ഫോൺ അവതരിപ്പിക്കുക എന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. അതിനാൽ തന്നെ പ്രീമിയം സെഗ്മെന്റിലുള്ള, വിലയിലും ഫീച്ചേഴ്സിലും കാര്യമായ മാറ്റങ്ങളുള്ള ഫോണാണ് ടെക്ക് ലോകം പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest