advertisement
Skip to content

NYCT സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2025 ഒക്ടോബർ 25-ന്

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടെയും, സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും “കുടുംബ സംഗമം“ 2025 ഒക്ടോബർ 25 ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ ഹെംസ്റ്റെഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറേൻ ചർച്ച് (384 Clinton Street, Hempstead, NY 11550) ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക.

ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്വമാണ്. അടുത്ത വർഷത്തേക്കുള്ള ഭരണ സമിതിയെ ഈ കുടുംബ സംഗമത്തിൽ വച്ച് തെരഞ്ഞെടുക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

വാര്‍ത്ത: ജയപ്രകാശ് നായര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest