advertisement
Skip to content

സലീന വെടിവെപ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു

പി പി ചെറിയാൻ

സിറാക്കൂസ്(ന്യൂയോർക് ): ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട സിറാക്കൂസ് പോലീസ് ഉദ്യോഗസ്ഥൻ്റെയും ഒനോണ്ടാഗ കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടിയുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടു.

സിറാക്കൂസ് പോലീസ് ഓഫീസർ മൈക്കൽ ഇ ജെൻസണും ഷെരീഫിൻ്റെ ലെഫ്റ്റനൻ്റ് മൈക്കൽ ഹൂസോക്കും സബർബൻ പരിസരത്ത് വെടിവെപ്പിൽ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താ സമ്മേളനത്തിൽ സിറാക്കൂസ് പോലീസ് മേധാവി ജോ സിസിലി പറഞ്ഞു..രാത്രി 8.51 ഓടെയാണ് രണ്ട് ഉദ്യോഗസ്ഥർക്കും സംശയിക്കുന്നയാൾക്കും വെടിയേറ്റത്..പ്രതിഎന്ന് സംശയിക്കുന്ന സലീനയിലെ ക്രിസ്റ്റഫർ ആർ. മർഫി (33) എന്നയാളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.2014-ൽ മദ്യപിച്ച് വാഹനമോടിച്ചതിന് വെടിവെച്ചയാളുടെപേരിൽ അറസ്റ്റിനെ ചെറുത്തതിനെതിരെ കേസടുത്തിരുന്നു

നഗരത്തിലെ ടിപ്പ് ഹിൽ പരിസരത്ത് ഏഴു മണിയോടെ ഗതാഗതം നിലച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.സെസിലി പറഞ്ഞു. സിറാക്കൂസ് പോലീസ് ഒരു കാർ തടയാൻ ശ്രമിച്ചു പക്ഷേ ഡ്രൈവർ നിർത്താതെ വേഗത്തിൽ ഓടിക്കുകയും ചെയ്തു.ഡ്രൈവർ മണിക്കൂറിൽ 100 മൈലിലധികം വേഗതയിലായിരുന്നു , സിസിലി പറഞ്ഞു.

പ്ലേറ്റ് നമ്പർ എടുത്തു പിൻതുടർന്ന പോലീസ് ഡാരിയൻ ഡ്രൈവിലെ ഒരു വീട്ടിലാണ് എത്തിചേർന്നത് . അവിടെ വെച്ച് പോലീസ് കാറിൻ്റെ പുറകിൽ തോക്കുകൾ കണ്ടതായി സിസിലി പറഞ്ഞു. തുടർന്ന്, വീടിനുള്ളിൽ നിന്ന് വെടിവെയ്പ്പിൻറെ ശബ്ദം കേട്ടു, അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥരും സംശയിക്കുന്നയാളും ആകെ എത്ര ഷോട്ടുകൾ പ്രയോഗിച്ചുവെന്ന് തിങ്കളാഴ്ച അധികാരികൾ വെളിപ്പെടുത്തിയില്ല .

ക്രിസ്റ്റഫർ ആർ. മർഫി സ്പ്രിംഗ്ഫീൽഡ് AR-15 തോക്കിൽ നിന്ന് വെടിവയ്ക്കുകയായിരുന്നു, മർഫിക്ക് നിയമപരമായി ആയുധം ഉണ്ടോയെന്ന് വ്യക്തമല്ല, ഷെരീഫ് കൂട്ടിച്ചേർത്തു.

വെടിവയ്പ്പിന് ശേഷം, മർഫിയുടെ കൂടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഷോൺ കിൻസെല്ല എന്നയാൾ രക്ഷപെടാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെട്ടു, ഷെല്ലി പറഞ്ഞു. ആ മനുഷ്യനെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല, അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് മർഫി ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമല്ല, ഷെല്ലി പറഞ്ഞു.
വെടിയേറ്റ് മരിക്കുമ്പോൾ ഹൂസോക്ക് അയൽപക്കത്തെ വീട്ടുമുറ്റത്തായിരുന്നുവെന്ന് ഷെരീഫ് ടോബി ഷെല്ലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തെ സഹായിക്കാൻ ഹൂസോക്ക് സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു.

തോക്കുധാരി വീട്ടുമുറ്റത്ത് നിന്ന് വീടിൻ്റെ മുൻഭാഗത്തേക്ക് നീങ്ങുകയും അവിടെ നിലയുറപ്പിച്ച സിറാക്കൂസ് പോലീസ് ഉദ്യോഗസ്ഥരെ നേരിടുകയും ചെയ്തതിന് ശേഷമാണ് ജെൻസൻ കൊല്ലപ്പെട്ടതെന്ന് സിറാക്കൂസ് പോലീസ് ചീഫ് ജോ സിസിലി പറഞ്ഞു.

2007 സെപ്റ്റംബറിൽ ആരംഭിച്ച് 16 വർഷമായി ഹൂസോക്ക് ഷെരീഫിൻ്റെ ഓഫീസിൽ ഉണ്ടായിരുന്നു. 2015-ൽ ഡെപ്യൂട്ടി ഷെരീഫ് സർജൻ്റായി സ്ഥാനക്കയറ്റം ലഭിച്ച ഹൂസോക്ക് പിന്നീട് 2021-ൽ ക്രിമിനൽ അന്വേഷണ വിഭാഗത്തിലേക്ക് ഡിറ്റക്ടീവ് സർജൻ്റായി മാറ്റപ്പെട്ടു. ഒരു വർഷത്തിനുശേഷം അദ്ദേഹം ഷെരീഫിൻ്റെ ഓഫീസിലെ ബോംബ് സ്ക്വാഡ് കമാൻഡറായി.

ഫയർഫോഴ്‌സ്, പാരാമെഡിക്കൽ എന്നീ നിലകളിലും ഹൂസോക്കിന് പരിചയമുണ്ടായിരുന്നു. 2002 മുതൽ 2007 വരെ ലിങ്കോർട്ട് ഫയർ ഡിപ്പാർട്ട്‌മെൻ്റിലും 2007 മുതൽ മോയേഴ്‌സ് കോർണേഴ്‌സ് ഫയർ ഡിപ്പാർട്ട്‌മെൻ്റിലും അദ്ദേഹം സന്നദ്ധസേവനം നടത്തി.3, 5, 7 വയസ്സുള്ള മൂന്ന് ചെറിയ കുട്ടികളുള്ള ഹൂസോക്ക് വിവാഹിതനായിരുന്നു.2022 ഓഗസ്റ്റിൽ സിറാക്കൂസ് റീജിയണൽ പോലീസ് അക്കാദമിയിൽ നിന്ന് ജെൻസൻ ബിരുദം നേടി. സേനയിൽ 2 1/2 വർഷം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest