ഡാളസ് :ഓമന ജോൺ കോശി (68), ടെക്സസിലെ മക്കിന്നിയിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ ജോൺ മാത്യു (ചേലനിലക്കുന്നതിൽ), ഏലിയാമ്മ ജോൺ എന്നിവരാണ് മാതാപിതാക്കൾ.
1995-ൽ കുടുംബത്തോടൊപ്പം കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയ ഓമന, ജോർജ് ബ്രൗൺ കോളേജിൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കി നിരവധി പ്രമുഖ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. 2005-ൽ ഡാലസിലേക്ക് വന്ന ശേഷം 11 വർഷമായി മക്കിന്നിയിലായിരുന്നു താമസം.
ഭർത്താവ് ജോൺ സി. കോശി,
മക്കൾ ബെൻ കോശി, ബെർണീസ് കോശി പേരക്കുട്ടികൾ ഈഥൻ, എമിലി, മിയ, ലൂക്ക
പൊതുദർശനം: 2025 നവംബർ 22, ശനിയാഴ്ച, രാവിലെ 8:00 മുതൽ 9:00 വരെ.
സംസ്കാര ശുശ്രൂഷ: 2025 നവംബർ 22, ശനിയാഴ്ച, രാവിലെ 9:00 മണിക്ക്, അലൻ ഫാമിലി ഫ്യൂണറൽ ഓപ്ഷൻസിൽ വെച്ച്.
വെബ്‌കാസ്റ്റ് വഴി ശുശ്രൂഷയിൽ പങ്കെടുക്കാൻ: https://webcast.funeralvue.com/events/viewer/117605
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.