advertisement
Skip to content

വണ്‍പ്ലസ് 11 5ജി ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ചൈനീസ് വിപണിയില്‍ ഇതിനോടകം തന്നെ ലോഞ്ച് ചെയ്ത സ്മാര്‍ട് ഫോണായ വണ്‍പ്ലസ് 11 5ജി ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തുമെന്ന്റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് 11 5ജി ഫെബ്രുവരി 7ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഇവന്റില്‍ വണ്‍പ്ലസ് 11 സ്മാര്‍ട്ട്‌ഫോണ്‍ കൂടാതെ വണ്‍പ്ലസ് ബഡ്‌സ് പ്രോ 2 അടക്കമുള്ള ഡിവൈസുകളും ലോഞ്ച് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യ അടക്കമുള്ള ആഗോള വിപണിയില്‍ ചെറിയ മാറ്റങ്ങളോടെയാണ് ഫോണ്‍ എത്തുന്നത്. വണ്‍പ്ലസ് 11 5ജി ആന്‍ഡ്രോയിഡ് 13 ബേസ്ഡ് ഓക്‌സിജന്‍ ഒഎസ് 13 ഉപയോഗിച്ചായിരിക്കും ഇന്ത്യയിലെത്തുന്നത്. ചൈനയില്‍ പുറത്തിറങ്ങിയ മോഡല്‍ ഓപ്പോ കളര്‍ ഒഎസ് 13ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഡിസൈന്‍ ഏറെക്കുറെ സമാനമായിരിക്കും. ലളിതമായ ടോഗിളിലൂടെ ലൌഡ്, സൈലന്റ് ഓഡിയോ മോഡുകള്‍ മാറി മാറി ഉപയോഗിക്കാന്‍ സഹായിക്കുന്ന അലേര്‍ട്ട് സ്ലൈഡര്‍ വണ്‍പ്ലസ് ഈ ഡിവൈസില്‍ തിരികെ കൊണ്ടുവരുന്നുണ്ട്. ഇന്ത്യയില്‍ വണ്‍പ്ലസ് 11 5ജി പുറത്തിറങ്ങുക ഹാസല്‍ബാള്‍ഡ് ട്യൂണ്‍ ചെയ്ത ക്യാമറകളുമായിട്ടായിരിക്കും. ഫോണില്‍ 100W ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയും വണ്‍പ്ലസ് നല്‍കുമെന്ന് സൂചനകളുണ്ട്.

120Hz റിഫ്രഷ് റേറ്റ്, HDR 10+ എന്നിവയുള്ള 6.7 ഇഞ്ച് QHD+ E4 OLED ഡിസ്പ്ലേയുമായിട്ടായിരിക്കും വണ്‍പ്ലസ് 11 ഇന്ത്യയിലെത്തുന്നത്. ഡിസ്‌പ്ലെയില്‍ പ്ലേ ചെയ്യുന്ന കണ്ടന്റിനെ അടിസ്ഥാനമാക്കി റിഫ്രഷ് റേറ്റ് ക്രമീകരിക്കുന്നതിനായി ഡിസ്‌പ്ലേയില്‍ LTPO 3.0 സാങ്കേതികവിദ്യയും ഉണ്ടായിരിക്കും. ഇത് ബാറ്ററി ലൈഫും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മൂന്ന് പിന്‍ ക്യാമറകളുമായിട്ടായിരിക്കും വണ്‍പ്ലസ് 11 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്നത്. ഒഐഎസ് ഉള്ള 50 മെഗാപിക്‌സല്‍ സോണി IMX890 സെന്‍സര്‍, 48 മെഗാപിക്‌സല്‍ സോണി IMX581 അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 32 മെഗാപിക്‌സല്‍ സോണി IMX709 2x ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഈ ഡിവൈസിന് പിന്നിലുള്ള ക്യാമറകള്‍. സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയും ഡിവൈസില്‍ നല്‍കും. ചൈനയില്‍ ഈ ഫോണിന്റെ വില ആരംഭിക്കുന്നത് ഏകദേശം 48,500 രൂപ മുതലാണ്. ലോഞ്ച് ഇവന്റില്‍ വച്ച് മാത്രമേ കമ്പനി ഇന്ത്യയിലെ വില പ്രഖ്യാപിക്കുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest