advertisement
Skip to content

വണ്‍പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തുന്നു

സ്മാര്‍ട്ട്‌ഫോൺ വിപണിയില്‍ 5ജി മോഡലുകൡലേക്ക് ചുവടുമാറുകയാണ് കമ്പനികള്‍. ഇന്ന് പുതിയൊരു മോഡല്‍ കൂടി ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുണ്ട്. വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണും ഇയര്‍ബഡ്‌സും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റും വണ്‍പ്ലസ് നോര്‍ഡ് ബഡ്‌സ് 2-മാണ് വിപണിയിലെത്തിയത്. വയര്‍ലെസ് ഇയര്‍ബഡ്‌സ് ഏപ്രില്‍ 11 മുതലാണ് വിപണിയില്‍ ലഭിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

20000 രൂപയ്ക്ക് താഴെ വിലയുള്ള ഇടത്തരം 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തില്‍ വലിയ മത്സരമായിരിക്കും ഈ മോഡല്‍ കാഴ്ചവെക്കുകയെന്ന പ്രതീക്ഷയിലാണ് കമ്പനി. സെല്‍ഫി ക്യാമറയ്ക്കും പ്രൊസ്സസ്സറിനുമൊക്കെ വലിയ പ്രാധാന്യം നല്‍കിയാണ് പുതിയ മോഡല്‍ വികസിപ്പിച്ചിട്ടുള്ളത്. വണ്‍പ്ലസ് നോര്‍ഡ് സിഇ3 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന് 19,999 രൂപയും വയര്‍ലെസ് ഇയര്‍ഫോണായ നോര്‍ഡ് ബഡ്‌സ് 2വിന് 2,999 രൂപയുമാണ് വില.

നോര്‍ഡ് സിഇ 3 ലൈറ്റ്

5ജി ഇടത്തരം റേഞ്ചിലുള്ള വണ്‍പ്ലസിന്റെ ഈ പുതിയ മോഡല്‍ വിപണി പിടിച്ചേക്കും. ഇക്കഴിഞ്ഞ വര്‍ഷം അവസാനം വണ്‍പ്ലസ് വിപണിയില്‍ എത്തിച്ച നോര്‍ഡ് സിഇ ലൈറ്റ് 2 വിനേക്കാള്‍ പല ഫീച്ചറുകളും ഈ മോഡലിലുണ്ട്. ഡിസൈനിലും ചാര്‍ജിങ്ങിലും അടക്കം എല്ലാം പഴയ മോഡലിന്റെ ഇരട്ടി ആകര്‍ഷണവും സവിശേഷതകളും നോര്‍ഡ് സിഇ 3 ലൈറ്റിന് അവകാശപ്പെടാന്‍ സാധിക്കും. രണ്ട് നിറങ്ങളിലാണ് നിലവില്‍ വിപണിയിലുള്ളത്. പാസ്റ്റല്‍ ലൈം, ക്രോമാറ്റിക് ഗ്രേ നിറങ്ങളിലാണ് ഇത് ലഭിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 11 മുതല്‍ വാങ്ങാന്‍ സാധിക്കും. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും വില്‍പ്പനക്കെത്തും.

19,999 രൂപ വിലയുള്ള മോഡലിന് 8ജിബി/128ജിബിയാണ് സ്‌റ്റോറേജ്. 21,999 രൂപയ്ക്ക് 8ജിബി/256ജിബിയും സ്റ്റോറേജ് കപ്പാസിറ്റിയുണ്ട്. 5000 എംഎഎച്ച് ബാറ്ററിയും 67 വാട്ട് ഫാസ്റ്റ് ചാര്‍ജറുമാണ് മറ്റൊരു സവിശേഷത. മുന്‍മോഡലായ നോര്‍ഡ് സിഇ 2 ലൈറ്റിനേക്കാള്‍ ചാര്‍ജിങ് സ്പീഡ് ഇരട്ടിയാണ്. സെല്‍ഫി ക്യാമറ 16 എംപിയാണ്. പ്രൊസ്സസ്സര്‍ സ്‌നാപ്ഡ്രാഗണ്‍ 695 എസ്ഓസിയാണ്. 120 ഹെഡ്‌സിനൊപ്പം 6.72 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയാണ് മറ്റൊരു സവിശേഷത. പിന്‍ ക്യാമറ മൂന്നെണ്ണമാണ്. ( 108 എംപി+2എംപി+2എംപി). സ്റ്റീരിയോ സ്പീക്കര്‍ ശബ്ദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു. ഫ്‌ളാറ്റ് എഡ്ജ് ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത് കാണുമ്പോള്‍ ഒരു സിമ്പിള്‍ ഫീല്‍ നല്‍കുന്നു. ഈ മോഡലിന്റെ ഗ്ലോസി ഫിനിഷിങ് എടുത്തുപറയേണ്ടതാണ്.

വണ്‍പ്ലസിന്റെ നോര്‍ഡ് ബഡ്‌സ് 2 വിപണിയില്‍

വണ്‍പ്ലസിന്റെ ഈ പുതിയ വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഏപ്രില്‍ 11 മുതലാണ് വിപണിയില്‍ ലഭിക്കുക. ഒറിജിനല്‍ നോര്‍ഡ് ബഡ്‌സിനെ പോലെ കാണുമ്പോള്‍ തോന്നുമെങ്കിലും ഫീച്ചറുകള്‍ ഈ മോഡലിനാണ് കൂടുതല്‍. നോയിസ് ക്യാന്‍സലേഷനുണ്ട്. ശബ്ദത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട് കമ്പനി. വയര്‍ലെസ് ഇയര്‍ബഡ്‌സിന് 12.44 എംഎം ഡ്യുവല്‍ ഡ്രൈവറുകളാണുള്ളത്. ബാസ്‌വേവ് മെച്ചപ്പെടുത്തുന്ന അല്‍ഗോരിതമാണ് നല്‍കിയിരിക്കുന്നത്. ഫാസറ്റ് ചാര്‍ജിങും. നോര്‍ഡ് ബഡ്‌സ് 2 വിന്റെ സവിശേഷതയാണ്.2999 രൂപയാണ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest