advertisement
Skip to content

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ OICC ഫ്ലോറിഡാ ചാപ്റ്റർ അനുശോചിച്ചു:

ജോർജി വർഗീസ് ,പ്രസിഡന്റ്‌

കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് OICC ഫ്ലോറിഡാ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധേയനായിരുന്നു. ജീവിച്ചിരിക്കുന്നവരില്‍ അഞ്ചുപതിറ്റാണ്ടുകാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച യാളെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി റെക്കോര്‍ഡിനുടമയാണ്. 12 തവണയാണ് അദ്ദേഹം പുതുപ്പള്ളിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളക്കാരുടെ കണ്ണിലുണ്ണിയുമായിരുന്നു അദ്ദേഹത്തെ പുതുപ്പളളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്ന പേരിലും അറിയപ്പെടുന്നു. എന്നും ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമോ അതായിരുന്നു അദ്ദേഹം . എന്നും തിരക്കിൽ സന്തോഷിച്ച രാഷ്ട്രിയക്കാരൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് കണ്ണീർ പ്രണാമം.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ OICC ഫ്ലോറിഡാ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രസിഡൻറ്: ജോർജി വർഗീസ്,സെക്രട്ടറി: ജോർജ് മാലിയിൽ,ഡോ മാമ്മൻ സി ജേക്കബ് റീജിയണൽ പ്രസിഡൻറ് : സാജൻ കുര്യൻ,റീജിയണൽ ചെയർമാൻ: ജോയി കുറ്റ്യാനി,ചെയർപേഴ്സൺ: ശ്രീമതി ബിനു ചിലമ്പത്ത്,ട്രഷറർ : മാത്തുക്കുട്ടി തുമ്പമൺ,വൈസ് പ്രസിഡൻറ്: എബി ആനന്ദ് ,വൈസ് പ്രെസിദെന്റ്:ബിഷിൻ ജോസഫ്,ജോയി സെക്രട്ടറി: ജെയിൻ വാത്തിയേലിൽ,ജോയിൻ ട്രഷറർ: മനോജ് ജോർജ്, കമ്മിറ്റി മെമ്പേഴ്സ്:സജി സക്കറിയാസ്,ബാബു കല്ലിടുക്കിൽ,അസീസി നടയിൽ,ലൂക്കോസ് പൈനുംകൽ,ശ്രീമതി ഷീല ജോസ്, ഷിബു ജോസഫ്, ബിനു പാപ്പച്ചൻ, ജെയിംസ് ദേവസിയ, ബിജോയ്‌ സേവിയർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest