advertisement
Skip to content

മുൻ മന്ത്രി പി സിറിയക്ക് ജോൺ അന്തരിച്ചു

കോഴിക്കോട് : മുൻ മന്ത്രിയും എൻ സി പി നേതാവുമായിരുന്ന പി സിറിയക്ക് ജോൺ അന്തരിച്ചു. കോൺഗ്രസ് നേതാവായിരുന്ന സിറിയക്ക് ജോൺ കെ കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃഗസംരക്ഷണവകുപ്പ് മ്ര്രന്തിയായിരുന്നു. മൂന്നു വർഷത്തോളം എൻ സി പി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1970 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. കല്പ്പറ്റയിൽ കെ കെ അബുവിനെ പരാജയപ്പെടുത്തി കന്നി വിജയംയ തിരുവമ്പാടിയിൽ നിന്നും മൂന്നു തവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് കേരള സംസ്ഥാന മാർക്കറ്റിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം അന്നക്കുട്ടിയാണ് ഭാര്യ, മൂന്ന് മകനും രണ്ട് മകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest