advertisement
Skip to content

പാം ഇന്റർനാഷണൽ - കർമ്മദീപത്തിന്റെ 14 മതു ഭവനം തയ്യാറാകുന്നു

ജോസഫ് ജോൺ കാൽഗറി 

കാൽഗറി : തിരുവനന്തപുരം ജില്ലയിൽ പള്ളിത്തുറ ശ്രീമതി കൊച്ചു ത്രേസ്യയ്ക്കും കുടുംബത്തിനും പാം ഇന്റർനാഷണൽ കർമ്മ ദീപം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്ന പതിനാലാമതു വീടിന്റെ അടിസ്ഥാന ശിലാ സ്ഥാപനം നടത്തി .

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ജീവകാരുണ്യ മേഖലയിൽ  പ്രവർത്തിക്കുന്ന പന്തളം NSS പോളിടെക്നിക് കോളേജ് ഗ്ലോബൽ അലൂമിനിയായ,  "പാം ഇന്റർനാഷണൽ" അവരുടെ നിർദ്ധനർക്കായുള്ള ഭവന ദാന സഹായമായ "കർമ്മദീപം" പദ്ധതിയിൽ ഉൾപ്പെടുത്തി 14 - മത് ഭവനം,  2025 ക്രിസ്തുമസ് ദിവസത്തിന് മുമ്പായി ഈ കുടുംബത്തിന്  താക്കോൽദാനം നടത്താൻ തക്ക വിധത്തിൽ വീടിന്റെ പണി നടന്നു വരുന്നു  .

ഇതിനായി നല്ലവരായ നാട്ടുകാരുടെയും  , അവിടുത്തെ മുൻ കൗൺസിലർ ആയ ജെറാൾഡിന്റെയും  ,പാം ഇന്റർനാഷണൽ  പ്രസിഡന്റ് - അനിൽ  നായർ , സെക്രട്ടറി - നൗഷാദ് , ട്രഷറർ - അഖിൽ ,  സ്ഥാപക സെക്രട്ടറി ശ്രീ. ക്രിസ്റ്റഫർ വർഗീസ്, മുൻ പ്രസിഡന്റന്മാരായ ശ്രീ. തുളസീധരൻ പിള്ള, ശ്രീ. രാജേഷ് എം പിള്ള (കൺവീനർ- കർമ്മദീപം),  അനിൽ തലവടി (കോർഡിനേറ്റർ - കർമ്മദീപം) എന്നിവരുടേയും നേതൃത്വത്തിൽ  ഭവന നിർമാണം  പുരോഗമിക്കുന്നു.

ഭവന ദാന  പദ്ധതി കൂടാതെ "കർമ്മ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റ്", "മാസംതോറുമുള്ള റൈസ് കിറ്റ് വിതരണം", "വിദ്യാനിധി", ആരോഗ്യ സംരക്ഷണ പദ്ധതിയായ " കരുതൽ" തുടങ്ങി ജീവ കാരുണ്യ മേഖലയിൽ പാമിന്റെ കർമ്മ പഥം വളരെ വലുതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest