advertisement
Skip to content

പാസ്റ്റർ സി.ജെ. എബ്രാഹം അന്തരിച്ചു

ഡാളസ് /കോഴിക്കോട് :ഇന്ത്യാ പെന്തക്കൊസ്ത് ദൈവസഭാ സീനിയർ ശുശ്രൂഷകനും മലബാർ പെന്തക്കൊസ്ത് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവുമായ പാസ്റ്റർ സി.ജെ. എബ്രഹാം (86) ഇന്ന് പുലർച്ചെ 2 30 (സെപ്റ്റ് 16) അന്തരിച്ചു .

1968 കാലഘട്ടത്തിൽ തൃശൂരിൽ വന്ന് നെല്ലിക്കുന്ന് ഇന്ത്യാ പെന്തക്കൊസ്ത്ദൈവ സഭയുടെ ശുശ്രൂഷകനായി പ്രവർത്തിച്ച് സഭയുടെ ആത്മീയ പുരോഗതിയിൽ ശക്തമായ നേതൃത്വം നൽകി.തുടർന്ന് കുടുംബമായി 1971-ൽ മലബാറിൻ്റ മണ്ണിൽ യുവത്വത്തിൻ്റെ പ്രസരിപ്പിൽ ഐ പി സി പ്രസ്ഥാനത്തിൻ്റെ മുന്നണി പ്രവർത്തകനായി പുതിയ സഭകൾക്ക് തുടക്കം കുറിച്ചു. ഇന്നത്തെ മലബാറിലെ ഐ പി സി പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് ശക്തമായ നേതൃത്വം നൽകിയ പാസ്റ്റർ സി.ജെ. എബ്രാഹം ചില വർഷങ്ങളായി വാർദ്ധക്യ സഹജമായ ക്ഷീണത്താൽ കോഴിക്കോട്ടുള്ള ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മലബാറിനെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന പാസ്റ്റർ അബ്രഹാം1971ൽ പാസ്റ്റർ കെ ഇ എബ്രഹാമിന്റെ നിർദ്ദേശപ്രകാരം മലബാർ ഐ പി സി പ്രസ്ഥാന പ്രവർത്തനങ്ങളുടെ പൂർണ ചുമതല ഏറ്റെടുത്തു. മക്കളോടൊപ്പം അമേരിയയിൽ എത്തി വിശ്രമ ജീവിതം നയിക്കാൻ അവസരം ലഭിച്ചിട്ടും അതെല്ലാം ഉപേക്ഷിച്ചു .മലബാറിൻറെ മണ്ണിൽത്തന്നെ എരിഞ്ഞടങ്ങാം എന്ന് പ്രതിജ്ഞ പാലിച്ചു തൻറെ പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു
ഭാര്യ: പരേതയായ ഏലിക്കുട്ടി(കൊട്ടാരക്കര കുട്ടിയപ്പൻ പാസ്റ്ററുടെ മകൾ)

Children (മക്കൾ):
• മേഴ്സി ജേക്കബ്, ഡാളസ്സ്.
• ഗ്രേസി മത്തായി, ഡാളസ്സ്.
• ജെസ്സി പൗലോസ്, ഡാളസ്സ്.
• ജോയ്‌സ് വർഗീസ്, ഡാളസ്സ്.
• ബ്ലെസ്സി മാത്യു, ഡാളസ്സ്.

Sons-in-law (മരുമക്കൾ):
• പരേതനായ മൊനായി ടി. ജേക്കബ്
• സാം മയിത്തായി.
• പോൾ പൗലോസ്
• ജെസ്റ്റി വർഗീസ്
• ബിജോയ് മാത്യു

Grandchildren (മരുമക്കളുടെ മക്കൾ):
• സാറാ ജേക്കബ്
• സിബിൾ ജേക്കബ്
• ക്രിസ്റ്റി മത്തായി.
• ജൂലിയ പൗലോസ്
• ജോയൽ മത്തായി.
• സ്റ്റെഫാനി മത്തായി
• ജുഡിത് പൗലോസ്
• ജോയൻ പൗലോസ്
• ജോനാഥൻ പൗലോസ്
• സ്റ്റീവൻ ജേക്കബ്
• നിക്കോൾ വർഗീസ്
• ജെയ്ഡൻ മാത്യു
• മികായ്ലാ വർഗീസ്
• ജെറമി മാത്യു
കൂടുതൽ വിവരങ്ങൾക്കു സാം മത്തായി (ഡാളസ്) 972 689 6554

സംസ്കാരം പിന്നീട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest