advertisement
Skip to content

പോള്‍ കറുകപ്പിള്ളിക്ക് പ്രവാസി കാരുണ്യ അവാര്‍ഡ്, ദ്രോണ ഫിലിം അവാര്‍ഡ് ഗോകുലം ഗോപാലന്

Paul Karukappillil

കൊച്ചി: ദേശീയ കലാസംസ്‌കൃതി (എന്‍.സി.പി)യുടെ നേതൃത്വത്തില്‍ കലാഭവന്‍ മണി അനുസ്മരണവും പുരസ്‌കാര ദാനവും മാര്‍ച്ച് ആറിന് സംഘടിപ്പിക്കും. വൈകിട്ട് ആറു മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ മമ്മി സെഞ്ച്വറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദ്രോണ ഫിലിം പുരസ്‌കാരം ചരിത്ര സിനിമകളായ പഴശിരാജ, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്ന പുരസ്‌കാരമാണ് നല്‍കുക. മികച്ച സംവിധായകനുള്ള പുരസ്‌കാരം വിനയന് (പത്തൊന്‍പതാം നൂറ്റാണ്ട്) നല്‍കും. മികച്ച സിനിമക്കുള്ള പുരസ്‌കാരം ഗോഡ്‌സ് ഓണ്‍ പ്ലെയേഴ്‌സിന്. സ്റ്റാര്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരം (പുരുഷ വിഭാഗം) രമേഷ് പിഷാരഡി, സ്റ്റാര്‍ ഒഫ് ദി ഇയര്‍ (വനിതാ വിഭാഗം) നാടന്‍പാട്ട് കലാകാരി പ്രസീദ ചാലക്കുടി എന്നിവര്‍ക്ക് നല്‍കും.

പ്രവാസി കലാരത്‌ന പുരസ്‌കാരത്തിന് നസീര്‍ പെരുമ്പാവൂരും പ്രവാസി കാരുണ്യ അവാര്‍ഡിന് ഫൊക്കാന മുന്‍ പ്രസിഡന്റും കേരളാ ടൈംസ് എംഡിയും പ്രവാസി കോണ്‍ക്ലേവ് പ്രസിഡന്റുമായ പോള്‍ കറുകപ്പള്ളി, മൊയ്ദീന്‍ അബ്ദുല്‍ അസീസ് എന്നിവരും അര്‍ഹരായി. മിനി സ്‌ക്രീന്‍ അവാര്‍ഡ് മികച്ച നടന്‍ യുവകൃഷ്ണ, മികച്ച വില്ലന്‍ ജീവാനിയോസ് പുല്ലന്‍, നായിക മൃദുല വിജയ് എന്നിവരും ഏറ്റുവാങ്ങും. ജൂറി അവാര്‍ഡ് വി.എന്‍. സുഭാഷിന് നല്‍കും. നാടന്‍ പാട്ടുകള്‍ക്കുള്ള അവാര്‍ഡ് ഗായകന്‍ രഞ്ചു ചാലക്കുടി, ഗായിക വസന്ത പഴയന്നൂര്‍ എന്നിവര്‍ക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest