ഡേഡ് കൗണ്ടി, ജോർജിയ: ജോർജിയയിലെ കെ-9 യൂണിറ്റിലെ ഒരു പോലീസ് നായ ഞായറാഴ്ച എയർ കണ്ടീഷനിംഗ് യൂണിറ്റ് തകരാറിലായ ഒരു ചുട്ടുപൊള്ളുന്ന കാറിൽ കുടുങ്ങി ചത്തു. പുറത്തെ താപനില 100 ഡിഗ്രിക്ക് മുകളിൽ ആയിരുന്നപ്പോഴാണ് സംഭവം. ഡേഡ് കൗണ്ടി ഷെരീഫ് ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ജോർജിയ എന്ന ഈ നായയെ പരിചരിച്ചിരുന്ന ഡെപ്യൂട്ടിയെ പട്രോളിംഗ് കാറിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഉടനടി പിരിച്ചുവിട്ടു.
ഷെരീഫ് ഓഫീസിലെ പുതിയ അംഗമായിരുന്നു ജോർജിയ. കെ-9 യൂണിറ്റിലേക്ക് സംഭാവനയായി ലഭിച്ച ബ്ലഡ്ഹൗണ്ട് ഇനത്തിൽപ്പെട്ട നായയായിരുന്നു ഇത്.
ഷെരീഫിന്റെ ഓഫീസിനുള്ളിൽ ദീർഘനേരം ചെലവഴിക്കുന്നതിനിടെ നായയുടെ ഹാൻഡ്‌ലർ നായയെ പട്രോളിംഗ് കാറിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.