advertisement
Skip to content

പോകോ എക്‌സ്5 5ജി മാർച്ച് 14 മുതൽ ഇന്ത്യന്‍ വിപണിയില്‍

8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് ആഗോള വിപണികളില്‍ 289 ഡോളര്‍ (ഏകദേശം 24,700 രൂപ) ആണ് വില

മാര്‍ച്ച് 14ന് പോകോ എക്‌സ്5 5ജി ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനി സ്ഥിരീകരിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹാന്‍ഡ്‌സെറ്റിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സ്‌നാപ്ഡ്രാഗണ്‍ 695 ആണ് പ്രോസസര്‍. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ എന്നിവയാണ് പോകോ എക്‌സ്5 5ജിയിലെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍.

8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് ആഗോള വിപണികളില്‍ 289 ഡോളര്‍ (ഏകദേശം 24,700 രൂപ) ആണ് വില. ഇന്ത്യന്‍ വേരിയന്റിന് 2000 രൂപയില്‍ താഴെയായിരിക്കും വിലയെന്ന് പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ല്‍ പ്രവര്‍ത്തിക്കുന്ന പോകോ എക്‌സ്5 5ജി യില്‍ 6.67-ഇഞ്ച് അമോലെഡ് ഫുള്‍-എച്ച്ഡി+ (1,080 x 2,400 പിക്‌സലുകള്‍) ഡിസ്പ്ലേ ഉണ്ട്. ഡിസ്‌പ്ലേയില്‍ ഹോള്‍-പഞ്ച് കട്ട്ഔട്ട് ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 695 ആണ് പ്രോസസര്‍, ഒപ്പം 8 ജിബി വരെ LPDDR4X റാമും ഉണ്ട്.

പോകോ എക്‌സ്5 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണുള്ളത്. ഇതില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി, 16 മെഗാപിക്‌സല്‍ സെന്‍സറും ഉണ്ട്. ഇത് 256 ജിബി വരെ UFS2.2 സ്റ്റോറേജും നല്‍കുന്നു. 33W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി. ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്‍പന. പോകോ എക്‌സ്-സീരീസ് സ്മാര്‍ട് ഫോണിന് മൂന്ന് വ്യത്യസ്ത കളര്‍ വേരിയന്റുകളുണ്ടാകും. പോകോ എക്‌സ്5 5ജി ഫെബ്രുവരിയിലാണ് തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളില്‍ അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest