പല്ലിൽ വിഷം നിറച്ച്
ഈഴഞ്ഞിഴഞ്ഞ്
വരുന്നുണ്ട്
വിഷപാമ്പുകൾ
പല്ലിളിച്ചു പൂരപുറപ്പാടിന്
കോപ്പുക്കൂട്ടുന്നുണ്ട്
ഒളികണ്ണുകൾ
ഒരിറ്റു വറ്റിന്റെ
ഗീർവാണം
മുഴക്കുന്നുണ്ട്
നവരാജാവ്
ആർപ്പുവിളികൾ
ആഘോഷമാക്കുന്നുണ്ട്
രാജക്കിങ്കരൻമാർ
ഇരുട്ടിന്റെ നിഴലിനും
വിലപ്പറയുന്നുണ്ട്
തൂവെള്ളകല്പനകൾ
ആരെയോ തിരയുന്ന
നിലവിളികൾ
അരങ്ങു തകർക്കുന്നുണ്ട്
മേളം കൊഴുപ്പ് കൂട്ടിക്കൊണ്ട്
അരങ്ങൊരുക്കുന്നുണ്ട്
പോലും
ശിവൻ തലപ്പുലത്ത്
6238469347
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.