advertisement
Skip to content

ജനക്ഷേമ പദ്ധതികളുമായി തപാൽ വകുപ്പ്. പോസ്റ്റ്മാനെ ആദരിച്ചു

കോഴിക്കോട് : മിഠായിത്തെരുവ് മേഖലയിലെ പോസ്റ്റുമാൻ എം വൈശാഖിനെ മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ തപാൽ വാരാഘോഷത്തോടനുബന്ധിച്ച് ആദരിച്ചു.

ചടങ്ങിൽ സിറ്റി മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് എം ഐ അഷ്റഫ് വൈശാഖിന് ഉപഹാരം നൽകി. പോസ്റ്റ് ഫോറം അംഗം സി കെ മൻസൂർ നോവക്സ് വൈശാഖിനെ പൊന്നാട ആണിയിച്ച് ആദരിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. തപാൽ വകുപ്പ് ജനോപകാരപ്രദമായി നടപ്പിലാക്കിവരുന്ന വിവിധ ജനക്ഷേമ പദ്ധതികളെ ആമുഖപ്രഭാഷണത്തിൽ പബ്ലിക് റിലേഷൻ ഇൻസ്പെക്ടർ ( പോസ്റ്റൽ )സി ഹൈദരലി ചടങ്ങിൽ വിശദീകരിച്ചു. പദ്ധതികൾക്ക് വളരെ സ്വീകാര്യതയും അംഗീകാരവും ആണ് പൊതു സമൂഹത്തിൽ നിന്നും, വ്യാപാരി സമൂഹത്തിൽ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം ഡി സി യുടെ നേതൃത്വത്തിൽ പ്രമുഖ വ്യാപാര സംഘടനകളിൽ നിന്ന് ലഭിക്കുന്ന അംഗീകാരം താൻ വിലമതിക്കുന്നു എന്നും, താൻ തന്റെ കടമ തികഞ്ഞ ഉത്തരവാദിത്വത്തോട് കൂടിയാണ് നിർവഹിക്കുന്നതെന്നും ഇത്തരം അനുമോദനങ്ങൾ കൂടുതൽ പ്രവർത്തിക്കാൻ പ്രചോദനമാണെന്നും മറുപടി പ്രസംഗത്തിൽ പോസ്റ്റുമാൻ എം വൈശാഖ് പറഞ്ഞു.

കേന്ദ്രസർക്കാർ തപാൽ വകുപ്പ് പോസ്റ്റ് ഫോറം അംഗമായി നോമിനേറ്റ് ചെയ്ത ശ്രീ മൻസൂർ നോവക്സിന് സി എം എ പ്രസിഡണ്ട് എം ഐ അഷ്റഫും, ആദ്യ വനിതാ അംഗമായി നോമിനേറ്റ് ചെയ്ത മൂന്നാം വഴി മാഗസിൻ ജനറൽ മാനേജർ അമ്പിളി നാഥ് ജി എസ് സിന് തപാൽ വകുപ്പ് പബ്ലിക് റിലേഷൻ ഇൻസ്പെക്ടർ സി ഹൈദരലിയും ഉപഹാരം നൽകി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ഉമ്മർകുട്ടി, സി വി അനിൽകുമാർ, ശ്രീമതി ദീപ്തി സി എന്നിവർ ആശംസകൾ അർപ്പിച്ചു. എം ഡി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ സ്വാഗതവും , എ കെ സി ജി ഡി എ ജനറൽ സെക്രട്ടറി സി സി മനോജ് നന്ദിയും പറഞ്ഞു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest