advertisement
Skip to content

ഗർഭിണിയെ വെടിവെച്ച് കൊന്ന കേസ്: മുൻ കാമുകൻ അറസ്റ്റിൽ

പി പി ചെറിയാൻ

ആർലിംഗ്ടൺ(ടെക്സസ്):ഗർഭിണിയെ വെടിവെച്ച് കൊന്ന കേസിൽ ആർലിംഗ്ടൺ പോലീസും യു.എസ്. മാർഷൽസും ചേർന്ന് 29-കാരനായ മാലിക് മൈനറെ (Malik Miner) അറസ്റ്റ് ചെയ്തു.
നവംബർ 12-ന് ഇന്റർസ്‌റ്റേറ്റ് 20-ൽ വെച്ചുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

വെടിവെപ്പിൽ കൊല്ലപ്പെട്ട 29-കാരി ബ്രേ'ഏഷ്യ ജോൺസൺ ഗർഭിണിയായിരുന്നു. ഇവരും ഇവരുടെ ഗർഭസ്ഥശിശുവും കൊല്ലപ്പെട്ടു. ജോൺസന്റെ നിലവിലെ കാമുകന് ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കില്ല.

മൈനർ ജോൺസന്റെ മുൻ കാമുകനായിരുന്നു. ഇയാൾ ജോൺസന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു എന്നും പോലീസ് കണ്ടെത്തി.

ക്യാപിറ്റൽ മർഡർ (Capital Murder), മാരകായുധം ഉപയോഗിച്ചുള്ള മൂന്ന് അഗ്രവേറ്റഡ് അസോൾട്ട് ഡെഡ്‌ലി കണ്ടക്റ്റ് (Deadly Conduct) എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

നിലവിൽ: പ്രതി ആർലിംഗ്ടൺ സിറ്റി ജയിലിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest