advertisement
Skip to content

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കലഹരി ഇന്റർനാഷണൽ കൺവെൻഷൻ കിക്ക്‌ ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് ആണ് റീജണൽ കൺവെൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത് . ഈ ശനിയാഴ്ച 2025 ഒക്ടോബർ 25, റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stony Point , Rockland County) നടത്തുന്ന റീജണൽ കൺവെൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.

ഫൊക്കാന ന്യൂ യോർക്ക് റീജണൽ കൺവെൻഷൻ ഒരു സാംസ്‌കാരിക ഉത്സവം അയിത്തന്നെയാണ് നടത്തുന്നത് . ഇന്ത്യയുടെ ഭക്ഷ്യ സംസ്കാരത്തെയും ,സാംസ്‌കാരിക തനിമമയെയും അമേരിക്കയിൽ പരിചയപ്പെടുത്തുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നയാണ്. ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഭക്ഷണങ്ങൾ ഉൾപ്പെടിത്തി ഫുഡ് ഫെസ്റ്റിവൽ വേറിട്ടതാകുന്നു . കർണാടക,ഇറ്റാലിയൻ, പഞ്ചാബി, മെക്‌സിക്കൻ, ഹൈദരാബാദി, തായ്, തമിഴ്‌നാട്, ഗോവൻ തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങൾ അനായാസം രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയം ഇല്ല.

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ നിരവധി വിഭവങ്ങള്‍ രുചിക്കാനും, സമ്പന്നമായ ഭാരതീയ പാചക പൈതൃകത്തിന്റെ വൈവിധ്യങ്ങള്‍ മനസിലാക്കാനും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി അവസരം ഒരുക്കിരിക്കുന്നു.

സുഹൃത്തുക്കൾ ഒത്തൊരുമിച്ചോ കുടുംബമായോ ആഘോഷിക്കാനുള്ള മികച്ച ഒരു അവസരമാണ് ഫൊക്കാന റീജണൽ കൺവെൻഷൻ. തത്സമയ സംഗീത പരിപാടി ഉൾപ്പെടുത്തി ഒരു ഉത്സവ ആഘോഷമായാണ് റീജണൽ കൺവെൻഷൻ ചിട്ടപ്പെടിത്തിയിട്ടുള്ളത് .ഈ കലാ മേളകൾ അവിസ്മരണീയമായ ഓർമകളെ സൃഷ്‌ടിക്കാനും നമ്മുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനും തക്ക രീതിയിൽ ആണ് ഈ റീജണൽ കൺവെൻഷൻ പ്ലാൻ ചെയ്തിരിക്കുന്നത് .

9 മണിക്ക് ആരഭിക്കുന്ന ചീട്ടുകളി മത്സരം. 3 മണിമുതൽ കുട്ടികളുടെ കലോത്സവം,കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട് . വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅഥിതിയായി പങ്കെടുക്കുന്നതോടൊപ്പം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും. ഫാദർ ഡേവിസ് ചിറമേൽ മുന്ന് മണിമുതൽ നമ്മളോടൊപ്പം അവിടെ ഉണ്ട്.

റീജണൽ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി , റീജണൽ കോർഡിനേറ്റർ ഷീല ജോസഫ് , റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി , റീജണൽ ട്രഷർ ഷൈമി ജേക്കബ് , റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു , റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ ,യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest