ഷാർജ: എഴുത്തുകാരിയും അഭിനേത്രിയുമായ അഡ്വ.ആർ ഷഹിനയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം പന്തീരാഴി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു . 2025 നവംബർ 15 ശനിയാഴ്ച വൈകുന്നേരം 6.30 മണിക്ക് റൈറ്റേഴ്‌സ് ഫോറം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര താരം സജിത മഠത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഇ കെ ദിനേശന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു . ഹരിതം ബുക്ക്സ് മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ പ്രതാപൻ തായാട്ട് ആമുഖ ഭാഷണം നടത്തി. സിറാജ് നായർ മോഡറേറ്റർ ആയ ചടങ്ങിൽ വെള്ളിയോടൻ പുസ്തക പരിചയം നടത്തി . വൈ എ സാജിത ആശംസ പ്രസംഗവും ആർ ഷഹിന മറുപടി പ്രസംഗവും പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.