advertisement
Skip to content

രാജന്‍ സി എച്ച് കവിത - മുഹമ്മദ് റഫിക്ക്

റഫി പാടുമ്പോളെന്നില്‍
തേന്‍ നിറഞ്ഞ പോല്‍ മധു_
രാഗങ്ങള്‍ ജീവകോശ_
മത്രയും നിറയുന്നു.

റഫി പാടുമ്പോളെന്നില്‍
ആര്‍ദ്രമായ് സ്വരോത്സുകം
പൂവുകളതായാത്മ_
തന്ത്രികള്‍ വിതുമ്പുന്നു.

റഫി പാടുമ്പോള്‍ ശോക_
ഹാര്‍മോണിയത്തില്‍ ലയ_
വേദന മദോന്മദം
തുളുമ്പിത്തിറമ്പുന്നു.

റഫി പാടുമ്പോള്‍ മിഴി
പൂട്ടിയ നിലാവൊരു
ശ്യാമയാം ദുപ്പട്ടയി_
ലൊളിഞ്ഞു ചിരിക്കുന്നു.

റഫി പാടുമ്പോള്‍ സുഖ_
രാവതില്‍ നക്ഷത്രങ്ങള്‍
സ്നേഹസാനുവില്‍
സദിരാലപിച്ചെരിയുന്നു.

റഫി പാടുമ്പോള്‍ ജല_
ബിന്ദുക്കള്‍ മൗനാത്മകം
വേപഥുകൊള്ളും നെഞ്ചില്‍
മഴയായ് പൊഴിയുന്നു.

റഫി പാടുമ്പോള്‍ ലോകം
സാന്ദ്രഗീതമായ് പ്രേമ_
ദീപ്തമാം ചിറകിലായ്
നിഷ്പദമലയുന്നു.

റഫി പാടുമ്പോള്‍ റഫി
മാത്രമാകുന്നു സ്ഥല_
രാശികള്‍,സ്മരണകള്‍,
പ്രണയം, മൃതി പോലും.

(മുഹമ്മദ് റഫിയുടെ ജന്മശതാബ്ദിയില്‍ അനുസ്മരണം.)


Mob.9496421481

Sivan VR Creator

Hello, 👋 I am Photographer & 360˚ Virtual tour creator based in Dubai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest