advertisement
Skip to content
GCCLatest

മികച്ച ഡോക്യുമെന്ററി അവാര്‍ഡ്‌ രാജേഷ് തില്ലങ്കേരി (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ദുബൈ) ഏറ്റുവാങ്ങി

ദുബൈ: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ദുബൈ-24 ല്‍ മലായളം ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ഡോക്യമെന്ററിക്കുള്ള പുരസ്‌കാരം രാജേഷ് തില്ലങ്കേരി ഏറ്റുവാങ്ങി. പത്മശ്രീ നാരായണന്‍ നമ്പ്യാരുടെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിച്ച മിഴാവ് എന്ന ഡോക്യുമെന്ററിയിലൂടെയാണ് രാജേഷ് അവാര്‍ഡിന് അര്‍ഹനായത്.


മിഴാവ് വാദകന്‍, അഭിനേതാവ്, നാടക കൃത്ത്, ഗ്രത്ഥകര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കലാപ്രതിഭയായിരുന്നു പാണിതിലകന്‍ പത്മശ്രീ നാരായണന്‍ നമ്പ്യാര്‍. ലോകപൈതൃകപട്ടികയില്‍ ഇടംനേടിയ കൂത്തിനെയും കൂടിയാട്ടത്തെയും ജനകീയകലയാക്കി മാറ്റുന്നതില്‍ വിധിനിര്‍ണായക സ്ഥാനം വഹിച്ച കലാപ്രതിഭയായിരുന്നു നാരായണന്‍ നമ്പ്യാര്‍. മിഴാവിന്റെയും കൂടിയാട്ടത്തിന്റെയും ചരിത്രവഴികളിലൂടെയുള്ള ഒരു അന്വേഷണം കൂടിയാണ് മിഴാവ് എന്ന ഡോക്യുമെന്ററി ഫിലിം. ബര്‍ ദുബൈ ഗ്രാന്റ് എക്‌സല്‍സിയര്‍ ഹോട്ടല്‍ കോംപ്ക്ലസില്‍ നടന്ന ചടങ്ങില്‍ യു എ ഇയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

രാജേഷ് തില്ലങ്കേരിയുടെ രചനയില്‍ കെ ആര്‍ ഉണ്ണി സംവിധാനം ചെയ്ത മിഴാവ് എന്ന ചിത്രവും മേളയില്‍ ശ്രദ്ധേയമായി. ഈ ചിത്രത്തിലെ അഭിനയത്തിന് സുധീര്‍ കരമന മികച്ച നടനായും, കെ ആര്‍ ഉണ്ണി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ക്കോട് ജില്ലയിലെ ഗോത്രവിഭാഗമായ മാവിലന്‍ വിഭാഗത്തിന്റെ സംസാര ഭാഷയായ മര്‍ക്കോടിയിലാണ് ഒങ്കാര ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest