advertisement
Skip to content

രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കോപ്പൽ:മെയ് 4 ശനിയാഴ്ച  കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന  മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ 1,814 വോട്ടുകൾ നേടി വിജയിച്ചു (59.44%).  അദ്ദേഹത്തിൻ്റെ എതിരാളി ഫ്രെഡി ഗ്യൂറ 1,238( 40.56%)  വോട്ടുകളാണ് 40.56% നേടിയത്

രമേഷ് പ്രേംകുമാറിനു പുറമെ ബിജു മാത്യുവും  കോപ്പൽ സിറ്റി കൗൺസിലംഗങ്ങളാണ്

15വർഷത്തിലേറെയായി കോപ്പലിൽ താമസിക്കുന്ന  രമേഷ്   11 വർഷത്തെ സംരംഭക പരിചയമുള്ള ഒരു ചെറുകിട ബിസിനസ്സ് ഉടമയാണ്.ഇപ്പോൾ ടെക്നോളജി ആൻഡ് ഡാറ്റ ലീഡർ ,  ഓഗൂർ ഐടി ഇൻകോർപ്പറേഷൻ്റെ സ്ഥാപകൻ  സിഇഒ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഒക്‌ലഹോമ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ (ഓപ്പറേഷൻ റിസർച്ച്) ബിരുദാനന്തര ബിരുദധാരിയാണ് ഭാര്യയും രണ്ട് കുട്ടികളുമുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest