advertisement
Skip to content

ഹിറ്റായി റമ്മാസ് റോബോട്ട്

സാ​ധാ​ര​ണ ജീ​വ​ന​ക്കാ​ര​ൻ ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും അ​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​ന്നു. ഉ​പ​ഭോ​ക്താ​വി​ന്​ എ​ന്താ​ണ്​ ആ​വ​ശ്യ​മു​ള്ള​തെ​ന്ന്​ ക​ണ്ട​റി​ഞ്ഞ്​ പ്ര​വ​ർ​ത്തി​ക്കാ​ൻ റ​മ്മാ​സി​ന്​ ക​ഴി​യു​ന്നു​ണ്ട്

ദു​ബൈ: ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ (ദീ​വ) ‘വെ​ർ​ച്വ​ൽ ജീ​വ​ന​ക്കാ​ര’​നാ​യ റ​മ്മാ​സ്​ ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യ​ത്​ 68 ​ല​ക്ഷം അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്. നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ റ​മ്മാ​സ്​ എ​ന്ന റോ​ബോ​ട്ടു​ക​ളു​ടെ അ​തി​വേ​ഗ മ​റു​പ​ടി​ക​ൾ. റ​മ്മാ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ 2017 മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

റ​മ്മാ​സ്​ സ​ജീ​വ​മാ​യ​തോ​ടെ ദീ​വ​യു​ടെ ഓ​ഫി​സു​ക​ൾ നേ​രി​ട്ട്​ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ളി​ലെ ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം റ​മ്മാ​സ്​ 24 മ​ണി​ക്കൂ​റും മ​റു​പ​ടി ന​ൽ​കു​ന്നു​ണ്ട്. എ​ഴു​തി​യോ ശ​ബ്​​ദ​മാ​യോ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാം. സാ​ധാ​ര​ണ ജീ​വ​ന​ക്കാ​ര​ൻ ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും അ​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​ന്നു. ഉ​പ​ഭോ​ക്താ​വി​ന്​ എ​ന്താ​ണ്​ ആ​വ​ശ്യ​മു​ള്ള​തെ​ന്ന്​ ക​ണ്ട​റി​ഞ്ഞ്​ പ്ര​വ​ർ​ത്തി​ക്കാ​ൻ റ​മ്മാ​സി​ന്​ ക​ഴി​യു​ന്നു​ണ്ട്. 200ഓ​ളം സേ​വ​ന​ങ്ങ​ളാ​ണ്​ റ​മ്മാ​സ്​ ന​ൽ​കു​ന്ന​ത്. വൈ​ദ്യു​തി-​ജ​ല വി​ത​ര​ണ അ​ന്വേ​ഷ​ണ​ങ്ങ​ൾ, ബി​ൽ അ​ട​ക്ക​ൽ, സു​സ്ഥി​ര​ത​ക്ക്​ വേ​ണ്ടി​യു​ള്ള ടി​പ്സു​ക​ൾ എ​ല്ലാം റ​മ്മാ​സി​ൽ​നി​ന്ന്​ ല​ഭി​ക്കും.

ദീ​വ​യി​​ലെ ജോ​ലി ഒ​ഴി​വു​ക​ളെ കു​റി​ച്ചും ചോ​ദി​ക്കാം. വൈ​ദ്യു​തി ആ​ക്​​ടി​വേ​ഷ​ൻ, ഡി ​ആ​ക്ടി​വേ​ഷ​ൻ അ​പേ​ക്ഷ​ക​ൾ​ക്കും റ​മ്മാ​സ്​ മ​റു​പ​ടി ന​ൽ​കും. പേ​പ്പ​ർ ര​ഹി​ത സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ എ​ന്ന ല​ക്ഷ്യ​ത്തി​ന്​ ദീ​വ​യെ സ​ഹാ​യി​ച്ച​തി​ൽ റ​മ്മാ​സി​നും വ​ലി​യ പ​ങ്കു​ണ്ട്. ദീ​വ​യു​ടെ സ്മാ​ർ​ട്ട്​ ആ​പ്​ വ​ഴി​യും വെ​ബ്​​സൈ​റ്റ്​ വ​ഴി​യും റ​മ്മാ​സി​ന്‍റെ സേ​വ​ന​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കാം. ഇ​തി​ന്​ പു​റ​മെ ദീ​വ​യു​ടെ ഫേ​സ്​​ബു​ക്ക്​ പേ​ജ്, ആ​മ​സോ​ൺ അ​ല​ക്സ, ഗൂ​ഗ്​​ൾ ഹോം, ​റോ​ബോ​ട്ട്​​സ്​ എ​ന്നി​വ​യി​ലൂ​ടെ​യും റ​മ്മാ​സി​ലെ​ത്താം. 046019999 എ​ന്ന ന​മ്പ​റി​ൽ വാ​ട്​​സ്ആ​പ്​ ബി​സി​ന​സ്​ പ്ലാ​റ്റ്​​ഫോ​മി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest