advertisement
Skip to content

5 മിനുറ്റിൽ ചാർജ് ചെയ്യാം, 240W ചാർജിങ് സപ്പോർട്ടുമായി Realme GT 3.

സ്മാർട്ട്ഫോൺ ചാർജിങ് ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിച്ച് റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങി. മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) വച്ചാണ് റിയൽമി ജിടി 3 (Realme GT 3) എന്ന ഫ്ലാഗ്ഷിപ്പ് ഡിവൈസ് കമ്പനി അവതരിപ്പിച്ചത്. സ്മാർട്ട്ഫോൺ വിപണിയിലെ ആദ്യത്തെ 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസ് കൂടിയാണ് ഇത്. അതിവേഗം ഫോണിന്റെ ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനത്തിനൊപ്പം മികച്ച സുരക്ഷാ ഫീച്ചറുകളും ഈ ഫോണിൽ നൽകിയിട്ടുണ്ട്.

ഫാസ്റ്റ് ചാർജിങ് മാത്രമല്ല റിയൽമി ജിടി3 സ്മാർട്ട്ഫോണിന്റെ പ്രത്യേകത, ഈ ഡിവൈസിൽ 144Hz ഡിസ്‌പ്ലേയാണുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റും ഫോണിലുണ്ട്. എൽഇഡി സ്ട്രിപ്പുകളുള്ള മികച്ചൊരു ഡിസൈനാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 50 എംപി പ്രൈമറി ക്യാമറയുള്ള പിൻ ക്യാമറ സെറ്റപ്പും റിയൽമി ജിടി3യിൽ ഉണ്ട്. ഈ ഡിവൈസ് ആഗോള വിപണിയിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഫോൺ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

പിന്നിൽ ഒരു ദീർഘചതുരാകൃതിയിലുള്ള എൽഇഡി ലൈറ്റാണ് റിയൽമി ജിടി3യുടെ ഡിസൈനിലുള്ള ഏറ്റവും ആകർഷകമായ കാര്യം. വലിയ ബാക്ക് ക്യാമറ മൊഡ്യൂളും ഫോണിൽ നൽകിയിട്ടുണ്ട്. ഇതിൽ തന്നെയാണ് എൽഇഡി സ്ട്രിപ്പും കൊടുത്തിയിരിക്കുന്നത്. സ്മാർട്ട്‌ഫോണിൽ നോട്ടിഫിക്കേഷനോ അലേർട്ടുകളോ ലഭിക്കുമ്പോൾ ഈ എൽഇഡി സ്ട്രിപ്പ് മിന്നിമറയുന്നു. ലൈറ്റിന്റെ നിറം കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും ഈ ഡിവൈസിൽ റിയൽമി നൽകിയിട്ടുണ്ട്.

റിയൽമി ജിടി3യുടെ ഏറ്റവും വലിയ സവിശേഷത ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ്. 240W ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 4,600mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിലുണ്ട്. 240W ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ വെറും 4 മിനിറ്റിനുള്ളിൽ തന്നെ മുഴുവനായും തീർന്നിരിക്കുന്ന ബാറ്ററി 50 ശതമാനം വരെ ചാർജ് നൽകാൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു. 65W ചാർജിങ് സപ്പോർട്ടുള്ള ലാപ്‌ടോപ്പുകളിലും ഈ ഫാസ്റ്റ് ചാർജർ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest