advertisement
Skip to content

ഡാലസിൽ എത്തിച്ചേർന്ന റവ.എബ്രഹാം വി.സാംസൺ, റവ.റോബിൻ വർഗീസ് എന്നീ വൈദീകർക്ക് ഊഷ്മള വരവേൽപ്പ്.

ഡാലസ്: മാർത്തോമ്മ സഭയുടെ ക്രമീകരണപ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ.എബ്രഹാം വി. സാംസൺ, ഡാലസ് പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ.റോബിൻ വർഗീസ് എന്നീ വൈദീകർക്കും അവരുടെ കുടുംബത്തിനും ഡാലസ് ഡി എഫ് ഡബ്ല്യൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

ഡാലസ് ക്രോസ് വേ മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം കുരുവിള, ഡാലസിലെ വിവിധ മാർത്തോമ്മ ഇടവകളിലെ ആത്മായ നേതാക്കളായ പി.ടി മാത്യു, അറ്റേർണി ലാൽ വർഗീസ്, ഈശോ മാളിയേക്കൾ, സിസിൽ ചെറിയാൻ, നിതിൻ തൈമുറിയിൽ, ഫിലിപ്പ് മാത്യു, ഡോ.സാം ജോയ്, മനോജ്‌ വർഗീസ്, ജേക്കബ് ജോർജ്, മാത്യു ജോർജ്, സജി ജോർജ്, തോമസ് കെ.ജോർജ്, ആഡം മാത്യു, ഷിബു തോമസ് പുല്ലംപള്ളിൽ, എലീസ ആൻഡ്രൂസ്, ജിനു എന്നിവരുടെ നേതൃത്വത്തിൽ അനേക സഭാ പ്രതിനിധികൾ സ്വീകരിക്കുവാൻ എയർപോർട്ടിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest