ഹൂസ്റ്റൺ: മലങ്കര മാർത്തോമാ സഭയിലെ സീനിയർ പട്ടകാരനും ഓതറ എബനേസർ മാർത്തോമാ ചർച് അംഗവും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ മുൻ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസ് (80)നിര്യാതനായി. 1975 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഈ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട മുൻ വികാരിയുടെ വേർപാടിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സ്നേഹനിധിയും കരുണാമയനുമായിരുന്ന അദ്ദേഹം വിശ്വാസികൾക്കിടയിൽ എന്നും പ്രിയങ്കരനായിരുന്നു.
യേശുക്രിസ്തുവിലുള്ള പ്രത്യാശയിലും ഉയിർപ്പിൻ്റെ വാഗ്ദാനത്തിലും വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഇടവകയും പങ്കുചേരുന്നതായി സഭ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.