advertisement
Skip to content

റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന ആത്മീയ ധ്യാനം മയാമിയില്‍

മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തില്‍ പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ജഉങ നയിക്കുന്ന ഇടവകധ്യാനം ജൂലൈ 24-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം ആരംഭിക്കും.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആത്മീയ ധ്യാനശുശ്രൂഷയില്‍ ഏവര്‍ക്കും പങ്കെടുക്കുവാന്‍ കഴിയുമെന്ന് ഫോറോനാ വികാരി റവ. ഫാ. ജോര്‍ജ്ജ് ഇളംബാശ്ശേരി അറിയിച്ചു.

2025 ജൂലൈ 24-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6.00 മണി മുതല്‍ 9.00 മണി വരെയും ജൂലൈ വൈകുന്നേരം 25-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.00 മണി മുതല്‍ 9.00 മണി വരെയും 26-ാം തീയതി ശനിയാഴ്ച രാവിലെ 9.00 മണി മുതല്‍ 5.00 മണി വരെയും. 27-ാം തീയതി ശനിയാഴ്ച രാവിലെ 9.00 മണി മുതല്‍ 4.00 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഈ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
ധ്യാന ദിവസങ്ങളില്‍ ബഹുമാനപ്പെട്ട ധ്യാനഗുരുവിനെ കണ്ട് പ്രാര്‍ത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.

ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി വികാരിയച്ചനെയും ട്രസ്റ്റിമാരെയും ബന്ധപ്പെടാവുന്നതാണ്.

വികാരി ഫാ. ജോര്‍ജ്ജ് ഇളംബാശ്ശേരില്‍ (248) 7944343, ജോഷി ജോസഫ് -(954) 2540024, ജോബി പനയ്ക്കല്‍-(954) 7781021
ക്ങ്‌സിലി കോയിപറമ്പില്‍-(305) 8907463, ബെന്നി മാത്യു- (954) 8900084

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest