advertisement
Skip to content

റവ. ഷൈജു സി ജോയ് അച്ചനും കുടുംബത്തിനും സെന്റ് പോൾസ് ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

എബി മക്കപ്പുഴ

ഡാളസ്:കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഡാളസ് സെന്റ് പോൾസ് ചർച്ചിന്റെ വികാരിയായി സേവനം അനിഷ്ഠിച്ചിരുന്ന റവ. ഷൈജു സി ജോയ് അച്ചനും കുടുംബത്തിനും സെന്റ് പോൾസ് ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.
മെയ് 27 ഞയറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 12 മാണിയോട് കൂടി നടത്തപ്പെട്ട യാത്രയയപ്പു യോഗം വൈസ് പ്രസിഡണ്ട് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടി.

ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അച്ചനും കുടുംബത്തിനും പൂച്ചെണ്ടുകള്‍ നല്‍കി വേദിയിലേക്ക് സ്വാഗതം ചെയ്തു. ഇടവക ഗായക സംഘത്തിന്റെ പ്രാരംഭ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.
എം സി അലക്സാണ്ടർ (സീനിയർ സിറ്റിസൺ) പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
സോജി സ്കറിയാ (ഇടവക സെക്രട്ടറി ) അച്ചനേയും കുടുംബത്തേയും, ഇടവകാംഗങ്ങളേയും യാത്രയയപ്പ് മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു.
പിന്നീട് നടന്ന അനുമോദന പ്രസംഗങ്ങള്‍ക്ക് ലീ മാത്യു (സണ്‍ഡേ സ്കൂൾ) ,ആനി വര്ഗീസ് (സേവികാ സംഘം),നോവിൻ വൈദ്യൻ (യൗങ് ഫാമിലി ) ആനി ജോർജ് (യൂത്ത് ഫെല്ലോഷിപ്പ്) ടോണി കോരുത്(യുവജന സഖ്യം) ജോൺ തോമസ് (ഗായക സംഘം) സോജി സ്കറിയ (സെന്റ് പോൾസ് ചർച്ച) എന്നിവര്‍ അച്ചനില്‍ നിന്നും തങ്ങളുടെ സംഘടനകള്‍ക്ക് ലഭിച്ച നേതൃത്വത്തിനും, കരുതലിനും പ്രത്യേകമായുള്ള നന്ദിയും കടപ്പാടും സ്‌നേഹവും അറിയിച്ചു.

ഇടവകയുടെ പാരിതോഷികം ട്രസ്റ്റിമാരായ ജോൺ മാത്യു സക്കറിയ തോമസ് എന്നിവർ സന്തോഷ പൂർവം അച്ചന് നൽകി
നന്ദി പ്രകാശനം സക്കറിയ തോമസ് രേഖപ്പെടുത്തി.സണ്ണിവൽ വെസ്റ്റ് പ്രയർ ഗ്രൂപ്പ് തങ്ങളുടെ പാരിതോഷികം പ്രയർ ഗ്രൂപ്പ് ലീഡർ പി പി ചെറിയാൻ സ്നേഹപൂർവ്വം അച്ചന് നൽകി.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഇടവക നല്‍കിയ സ്‌നേഹത്തിനും കൈത്താങ്ങലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി കൊണ്ടായിരുന്നു സുബി കൊച്ചമ്മയുടെ മറുപിടി പ്രസംഗം. തങ്ങള്‍ക്ക് ഈ ദേശത്തും ആരെങ്കിലും ഉണ്ടെന്ന് ഒരു ധൈര്യം നല്‍കിയ ഇടവകയായിരുന്നു സെന്റ് പോൾസ് മാര്‍ത്തോമ്മാ ഇടവകയും അവിടെയുള്ള അംഗങ്ങളുമെന്ന് സുബി കൊച്ചമ്മ തന്റെ നന്ദി പ്രകാശനത്തില്‍ കൂട്ടിച്ചേര്‍ത്തു. പിടി കുഞ്ഞുങ്ങളുമായി എത്തിയ അച്ചന്റെ കൊടുംബത്തിനു താങ്ങായും തണലായും സെന്റ് പോൾസ് ഇടവങ്ങൾ നൽകിയ സേവനങ്ങൾക്ക് നന്ദി അറിയിച്ചു.
റവ. ഷൈജു സി ജോയ് തന്റെ മറുപടി പ്രസംഗത്തില്‍ സെന്റ് പോൾസ് ഇടവകയിലെ അംഗങ്ങള്‍ തനിക്കും കുടുംബത്തിനും നല്‍കിയ സ്‌നേഹത്തിനും കൂട്ടായ്മയ്ക്കും എന്നും തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും, പുതിയ സ്ഥലത്തും ധന്യമായ ശുശ്രൂഷ ചെയ്യുവാന്‍ സാദ്ധ്യമാക്കിത്തരണമേയെന്ന് നിങ്ങള്‍ ഓരോരുത്തരും പ്രാര്‍ത്ഥിക്കണമേയെന്നും അപേക്ഷിച്ചു.
മൂന്നു വര്ഷങ്ങളിലെ ഭാരവാഹികളെ പേരെടുത്തു പറഞ്ഞു നന്ദി അറിയിച്ചു.

ആത്മായ ശുശ്രുഷകനായ രാജൻകുഞ്ഞു സി ജോർജ് ക്ലോസിങ് പ്രയർ നടത്തുകയും അച്ചൻ ആശിർവാദം പറഞ്ഞു യാത്ര അയപ്പ് യോഗം അവസാനിപ്പിച്ചു, കടന്നുവന്ന എല്ലാവര്‍ക്കും ഇടവക കമ്മറ്റി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest