കൊട്ടേക്കാട്: തൃശൂര്‍ അതിരൂപത അടുത്ത ഞായറാഴ്ച സംഘടിപ്പിക്കുന്ന സമുദായ ജാഗ്രതാ സദസിനു മുന്നോടിയായി കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോനാ തലത്തില്‍ അവകാശ സംരക്ഷണദിനമായി ആചരിച്ചു. മുഖ്യമന്ത്രിക്കു സമര്‍പ്പിക്കാന്‍ തയാറാക്കിയ ഭീമഹര്‍ജിയിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ ഫൊറോനാ തല ഉദ്ഘാടനം തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വഹിച്ചു. സഹസ്രാബ്ദ ജൂബിലി പാരിഷ് ഹാളില്‍ നടന്ന വനിതാ സംഗമത്തിലാണ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തത്.
വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. മിഥുന്‍ ചുങ്കത്ത്, ട്രസ്റ്റിമാരായ ഡേവിസ് കാഞ്ഞിരപറമ്പില്‍, ജോണ്‍സണ്‍ മുരിയാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എല്‍. ഇഗ്നേഷ്യസ്, ഫ്രാങ്കോ ലൂയിസ്, സ്‌നേഹനിധി, മാതൃവേദി സാരഥികളായ റെജി ജോഷി, ജെസി പോള്‍, എ.സി. കൊച്ചുമാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
