തൃശൂര്‍: വിവിധ മേഖലകളില്‍ മികവു നേടിയവര്‍ക്കു റോട്ടറി ക്ലബ് ഓഫ് തൃശൂര്‍ മെട്രോ ഏര്‍പ്പെടുത്തിയ റോട്ടറി കര്‍മശ്രേഷ്ഠ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ശാന്തിഭവന്‍ പാലിയേറ്റീവ് കെയര്‍ സ്ഥാപക ഡയറക്ടര്‍ ഫാ. ജോയ് കുത്തൂര്‍, കാര്യാട്ട് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ഉടമ സുഭാഷ് കാര്യാട്ട് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ അജീഷ് അശോകന്‍, സീരിയല്‍ താരം സിദ്ധാര്‍ഥ് വേണുഗോപാല്‍, നീലക്കുയില്‍ എന്റര്‍ടൈന്‍മെന്റ് സ്ഥാപകന്‍ നിയാസ്, അനില്‍ സാര്‍ക്ക്, ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന പൂമ്പാറ്റയുടെ ചെയര്‍മാന്‍ ഡോ. പെപ്പിന്‍ ജോര്‍ജ് എന്നിവര്‍ക്കും റോട്ടറി അവാര്‍ഡുകള്‍ സമ്മാനിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ പുരസ്‌കാരങ്ങള്‍ കൈമാറി.
സൂര്യഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി. മനോജ് കുമാറിനെ ആദരിച്ചു. റോട്ടറി ക്ലബ് നേതാക്കളായ റോയ് കൂള, ഗ്രിഗാറിന്‍ വടക്കന്‍, ജോജു വര്‍ക്കി, ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മിസ് കേരള, മിസിസ് കേരള മല്‍സരങ്ങള്‍, ഫാഷന്‍ ഷോ എന്നിവ അടക്കമുള്ള പരിപാടികളും അവാര്‍ഡു സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ചു നടന്നു.