advertisement
Skip to content

ശ്രീരഞ്ജിനി ചേവായൂരിന്റെ നോവലായ വെയില്‍പ്പക്ഷികള്‍ ചിരിക്കുമ്പോള്‍ പുസ്തക പ്രകാശനം പി.കെ. പാറക്കടവ് നിർവഹിക്കുന്നു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. അനിലിന് നല്‍കിക്കൊണ്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. ഈസ അഹമ്മദ് പുസ്തകത്തിന്റെ ആദ്യ വില്‍പന നിര്‍വഹിച്ചു. ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരനും കണ്‍സ്യൂമര്‍ ആക്റ്റിവിസ്റ്റുമായ വല്‍സന്‍ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു.

സാഹിത്യ പുബ്ലിക്കേഷൻ പ്രസിദ്ധികരിച്ച ശ്രീരഞ്ജിനി ചേവായൂരിന്റെ നോവൽ വെയില്‍പ്പക്ഷികള്‍ ചിരിക്കുമ്പോള്‍ നിരൂപകൻ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് കൈമാറി സാഹിത്യകാരൻ പി.കെ. പാറക്കടവ് പ്രകാശനം ചെയ്യുന്നു. സാഹിത്യകാരൻ വത്സൻ നെല്ലിക്കോട് സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്റര്‍ സുദീപ് തെക്കേപ്പാട്ട് കൗണ്‍സിലര്‍ കെ. ഈസ അഹമ്മദ്, ജഗത്മയന്‍ ചന്ദ്രപുരി, പി അനിൽ ശ്രീലത രാധാകൃഷ്ണന്‍ സമീപം 

കോഴിക്കോട്: തിരക്കേറിയ വര്‍ത്തമാനകാലത്ത് ചെറിയ നോലലുകള്‍ക്ക് പ്രസക്തിയേറുന്നതായി സാഹിത്യകാരന്‍ പി.കെ പാറക്കടവ്. ശ്രീരഞ്ജിനി ചേവായൂരിന്റെ നോവലായ വെയില്‍പ്പക്ഷികള്‍ ചിരിക്കുമ്പോള്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മലയാള ഗവേഷണ വിഭാഗം മേധാവിയും നിരൂപകനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെയില്‍പ്പക്ഷികള്‍ ചിരിക്കുമ്പോള്‍ മലയാളിക്ക് പുതിയൊരു വായനാനുഭവമാണ് സമ്മാനിക്കുകയെന്ന് പി.കെ. പാറക്കടവ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. അനിലിന് നല്‍കിക്കൊണ്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. ഈസ അഹമ്മദ് പുസ്തകത്തിന്റെ ആദ്യ വില്‍പന നിര്‍വഹിച്ചു. ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരനും കണ്‍സ്യൂമര്‍ ആക്റ്റിവിസ്റ്റുമായ വല്‍സന്‍ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു.

സാഹിത്യ പബ്ലിക്കേഷന്‍സ് എഡിറ്റര്‍ സുദീപ് തെക്കേപ്പാട്ട്, ദര്‍ശനം ലൈബ്രറി രക്ഷാധികാരി എം.എ ജോണ്‍സണ്‍, കഥാകാരി ശ്രീലത രാധാകൃഷ്ണന്‍, ജഗത്മയന്‍ ചന്ദ്രപുരി, റഹീം പൂവാട്ടുപറമ്പ്, ശ്രീരഞ്ജിനി ചേവായൂര്‍ സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest