samodam
കാൽഗറി : സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിൻറെ അമൂല്യമായ കൃതികളിലൂടെ ഒരു സഞ്ചാരവുമായി
"സാമോദം ചിന്തയാമി" കർണാട്ടിക് സംഗീത കച്ചേരി സെപ്റ്റംബർ 21 ന് കാൽഗറി റെൻഫ്രൂ കമ്മ്യൂണിറ്റി ഹാളിൽ (811 Radford Rd NE, Calgary) അരങ്ങേറുന്നു .
സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിൻറെ വിവിധ ഭാഷകളിലുള്ള കൃതികൾ , പദങ്ങൾ , ഭജൻ , തില്ലാന എന്നിവ ചേർത്തിണക്കിക്കൊണ്ടു , തനതു രീതിയിൽ നിന്നും മാറി ചിന്തിച്ചുകൊണ്ട് ഒരുക്കിയെടുത്തിട്ടുള്ള ഒരു സംഗീത സദസ്സാണ് "സാമോദം ചിന്തയാമി" .ദക്ഷിണ ഭാരതസംഗീതത്തിന്റെ ആഴത്തിലുള്ള പാരമ്പര്യവും , സർഗാത്മതയും , സംസ്കാരവും ആസ്വാദകർക്ക് പകർന്നുകൊടുക്കുക എന്നതാണ് സംഘാടകർ ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് . മമതാ നമ്പൂതിരി ( വോക്കൽ), ആദിത്യ നാരായണൻ ( മൃദംഗം ), മുകുന്ദ് കൃഷ്ണൻ (വയലിൽ) എന്നിവർ വേദിയിൽ പങ്കെടുക്കുന്നു.
കുറവിലങ്ങാട് ദേവമാത കോളേജ് രസതന്ത്ര വിഭാഗം തലവനായി സേവനമനുഷ്ഠിച്ചു വിരമിച്ച , പ്രശസ്ത സിനിമ നടനായ ബാബു നമ്പൂതിരിയുടെ മകളാണ് മമതാ നമ്പൂതിരി. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു .
