ഡാലസ്: ചെങ്ങന്നൂർ അങ്ങാടിക്കൽ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ ഭാര്യ സാറാമ്മ അലക്സാണ്ടറിന്റെ (94) സംസ്കാര ശുശ്രൂഷ നാളെ (വ്യാഴം) വൈകിട്ട് 3 മണിക്ക് ചെങ്ങന്നൂർ തിട്ടമ്മേൽ മാർത്തോമ്മാ ദേവാലയത്തിൽ. പരേത തുമ്പമൺ വടക്കേടത്ത് മാമ്പിലാലിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെറിയാൻ അലക്സാണ്ടർ, വർഗ്ഗീസ് അലക്സാണ്ടർ (ഇരുവരും ഡാലസ്), ഡോ.തോമസ് അലക്സാണ്ടർ (അയർലൻ്റ് ) എന്നിവരാണ് മക്കൾ.
മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ.സാലി തോമസ്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി , കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.